ഖത്തറിലേക്ക് പുതിയ ഇന്ത്യൻ അംബാസഡർ; വൈകാതെ ചുമതലയേൽക്കും

രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഖത്തറിലേക്കുള്ള ഇന്ത്യൻ അംബാസഡറെ പ്രഖ്യാപിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിദേശകാര്യമന്ത്രാലയത്തിലെ ഗൾഫ് ഡിവിഷൻ ജോയിന്റ് സെക്രട്ടറിയായ വിപുലാണ് പുതിയ അംബാസഡർ. വൈകാതെ തന്നെ അദ്ദേഹം ചുമതലയേൽക്കും. കാലാവധി പൂർത്തിയാക്കിയ മുൻ അംബാസഡർ ദീപക് മിത്തൽ കഴിഞ്ഞ മാർച്ച് അവസാനം നാട്ടിലേക്ക് മടങ്ങുകയും, പ്രധാനമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയിൽ ചുമതലയേൽക്കുകയും ചെയ്തിരുന്നു.

Read More