ജമാഅത്തെ ഇസ്ലാമിക്കുള്ള നിരോധനം പിൻവലിച്ചു; ബംഗ്ലദേശിലെ ഇടക്കാല സർക്കാർ ഉത്തരവിറക്കി

ബംഗ്ലദേശിൽ ജമാഅത്തെ ഇസ്ലാമിയുടെയും വിദ്യാർഥി സംഘടനയായ ഇസ്ലാമി ഛത്ര ഷിബിറിന്റെയും നിരോധനം പിൻവലിച്ച് ഇടക്കാല സർക്കാർ. ബുധനാഴ്ച ഇതു സംബന്ധിച്ച് ഇടക്കാല സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാർ ഏർപ്പെടുത്തിയ വിലക്കാണ്, ബംഗ്ലദേശ് ആഭ്യന്തര മന്ത്രാലയം മാറ്റിയത്. ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. ‘കഴിഞ്ഞ 15 വർഷമായി ജമാഅത്തെ ഇസ്ലാമിയെ ബംഗ്ലാദേശിൽ നിരോധിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നെങ്കിലും നിരോധനത്തിലേക്ക് ഷെയ്ഖ് ഹസീന കടന്നിരുന്നില്ല. എന്നാൽ രാജ്യത്ത് സംവരണ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ്…

Read More