
ദുബൈയിൽ പുതിയ ഒരു മേൽപ്പാലം കൂടി തുറന്നു
നഗരത്തിലെ പ്രധാന ഗതാഗത ഇടനാഴിയിൽ പുതിയ മേൽപാലംകൂടി തുറന്നു. ശൈഖ് റാശിദ് റോഡിനെ ഇൻഫിനിറ്റി ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന മൂന്നു വരിയുള്ള പാലത്തിന്റെ നിർമാണമാണ് പൂർത്തിയായത്. ഇതോടെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ശൈഖ് ഖലീഫ ബിൻ സായിദ് ഇന്റർസെക്ഷൻ മുതൽ അൽ മിന സ്ട്രീറ്റിലെ ഫാൽകൺ ഇന്റർചേഞ്ച് വരെ 4.8 കിലോമീറ്റർ നീളമുള്ള അൽ ശിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് വികസന പ്രവൃത്തികൾ നടക്കുന്നത്. പദ്ധതിയിൽ…