
‘സൗദി വെള്ളക്ക’ സംവിധായകൻ തരുൺ മൂർത്തിയുടെ പുതിയ ചിത്രം മോഹൻലാലിനൊപ്പം
ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബന് ശേഷം മറ്റൊരു പുതിയ സംവിധായകനൊപ്പം കൈകോർക്കാൻ ഒരുങ്ങി മോഹൻലാൽ. കരിയറിലെ 360-ാം ചിത്രം യുവ സംവിധായകൻ തരുൺ മൂർത്തിയാണ് ഒരുക്കുന്നത്. ഓപ്പറേഷൻ ജാവ,സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് L360. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറിൻറെ പ്രീക്വൽ എമ്പുരാൻറെ ചിത്രീകരണത്തിലാണ് മോഹൻലാൽ ഇപ്പോൾ….