
ഇന്റര്‍നെറ്റ് ഇല്ലാതെയും ഇനി ഫയലുകള്‍ അയക്കാം; പുതിയ ഫീച്ചറുമായി വാട്‌സാപ്പ്
ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയും ഫയലുകള്‍ അയക്കാനാകുന്ന പുതിയ ഫീച്ചർ പരീക്ഷിക്കാനൊരുങ്ങുകയാണ് വാട്‌സാപ്പ്. ഇപ്പോൾ ഇന്റർനെറ്റ് വഴി അയക്കുന്ന ഓഡിയോ ഫയലുകൾ, ചിത്രങ്ങൾ, വീഡിയോ ഫയലുകൾ, ഡോക്യുമെന്റുകള്‍ തുടങ്ങിയവയെല്ലാം ഈ രീതിയിൽ പുതിയ ഫീച്ചർ വഴി അയക്കാനാകും. ബ്ലൂടൂത്ത് ഉപയോഗിച്ചാണ് ഇത് സാധ്യമാവുക. അടുത്തുള്ള ഉപകരണങ്ങള്‍ കണ്ടെത്തി ഫയലുകള്‍ പങ്കുവെക്കുന്ന സംവിധാനമാണിത്. വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് പുതിയ ഫീച്ചറിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനായി അടുത്തുള്ള ഉപകരണങ്ങള്‍ കണ്ടെത്താനും, ഫയല്‍സിലേക്കും ഫോട്ടോ ഗാലറിയിലേക്കും പ്രവേശിക്കാനും, ലൊക്കേഷന്‍…