ഇ-വാഹന മേഖലയിൽ ആഗോള നിർമാതാക്കളുടെ നിക്ഷേപം ലക്ഷ്യം; പുതിയ വൈദ്യുത വാഹന നയവുമായി കേന്ദ്ര സർക്കാർ

കേന്ദ്ര സർക്കാർ പുതിയ വൈദ്യുത വാഹന നയം പ്രഖ്യാപിച്ചു. വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതി തീരുവ 85 ശതമാനത്തോളം കുറച്ചുകൊണ്ടുള്ള നയമാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഇ-വാഹന മേഖലയിൽ പ്രമുഖ ആഗോള നിർമാതാക്കളുടെ നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ ഇരിക്കുന്ന ഇലോൺ മസ്‌കിന്റെ ടെസ്ല ഉൾപ്പെടെയുള്ള കമ്പനികൾക്ക് ഊർജമേകുന്നതാണ് പുതിയ നീക്കം. ഇ-വാഹന മേഖലയിൽ 4150 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയാറുള്ള, ആഭ്യന്തര ഉല്പാദന കേന്ദ്രം ആരംഭിക്കുന്ന നിർമാതാക്കൾക്കായിരിക്കും നികുതി ഇളവ്…

Read More