
റിയാദ് സീസൺ അഞ്ചാം പതിപ്പ് ഒക്ടോബർ 12 ന് ആരംഭിക്കും
റിയാദ് സീസണിന്റെ അഞ്ചാം പതിപ്പിന് തുടക്കമാവുന്നു. ഒക്ടോബർ പന്ത്രണ്ടിനായിരിക്കും സീസൺ ആരംഭിക്കുക. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയാണ് ഇക്കാര്യമറിയിച്ചത്. വിവിധ വിനോദ പരിപാടികൾ, വേൾഡ് ചാമ്പ്യൻ ഷിപ്പുകൾ, എക്‌സിബിഷനുകൾ എന്നിവ ഉൾപ്പെടുത്തിയാകും ഇത്തവണത്തെ റിയാദ് സീസൺ അരങ്ങേറുക. 14 വിനോദ കേന്ദ്രങ്ങളും, 11 ലോക ചാമ്പ്യൻഷിപ്പുകളും, 10 ഫെസ്റ്റിവലുകളും, എക്‌സിബിഷനുകളും ഇത്തവണ സീസണിന്റെ ഭാഗമാകും. 72 ലക്ഷം ചതുരശ്ര മീറ്ററിലായിരിക്കും ഇവ സജ്ജീകരിക്കുക. 2100 കമ്പനികളായിരിക്കും ഇത്തവണ സീസണിന്റെ ഭാഗമാകുന്നത്. ഇതിൽ 95 ശതമാനവും പ്രാദേശിക കമ്പനികളാണ്. ഏഴ്…