ഡ്രില്ലിങ്ങിനിടെ വൻ ശബ്ദം; രക്ഷാപ്രവർത്തനത്തിന് തടസം; അത്യാധുനിക മെഷീൻ എത്തിച്ചു

ഉത്തരാഖണ്ഡിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തുരങ്കത്തിൽപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി. ഡ്രില്ലിങ്ങിനിടെ വൻ ശബ്ദമുണ്ടായതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം നിർത്തിവച്ചത്. അതിനിടെ പുതിയ മെഷീൻ സ്ഥലത്തെത്തിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്നാണ് സൂചന. യന്ത്രതകാർ മൂലമാണ് രക്ഷാപ്രവർത്തനം നിർത്തിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും യന്ത്രത്തിന് ഒരു തകരാറും സംഭവിച്ചിട്ടില്ലെന്ന് ദേശീയപാതാ വികസന കോർപറേഷൻ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഉച്ചയ്ക്ക് മുൻപായി രക്ഷാപ്രവർത്തനം പുനഃരാരംഭിക്കാനാകുമെന്നാണ് കരുതുന്നത്. തുരങ്കത്തിൽ കുടുങ്ങിയ എല്ലാ തൊഴിലാളികളും സുരക്ഷിതരാണെന്നും ഇവർക്ക് ഭക്ഷണവും വെള്ളവും നൽകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മധ്യപ്രദേശിലെ…

Read More