സൗദി അറേബ്യയിൽ ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് പുതിയ തൊഴിൽ നിയമങ്ങൾ പ്രഖ്യാപിച്ചു

ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് പുതിയ തൊഴിൽ നിയമങ്ങൾ പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ നിയമപ്രകാരം, സൗദി അറേബ്യയിൽ നിയമിക്കപ്പെടുന്ന ഗാർഹിക ജീവനക്കാരുടെ ചുരുങ്ങിയ പ്രായം 21 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ തൊഴിൽ നിയമങ്ങൾ സൗദി അറേബ്യയുടെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗാർഹിക ജീവനക്കാരുമായുള്ള തൊഴിൽ കരാറുകളിലെ തീയതികൾ ഗ്രിഗോറിയൻ കലണ്ടർ (മറിച്ച് കരാറിൽ സൂചിപ്പിക്കാത്ത പക്ഷം) പ്രകാരമുള്ള തീയതികളായി കണക്കാക്കുമെന്നും ഈ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ…

Read More