
അനുജയെ നഷ്ടപ്പെടുമെന്ന് ഹാഷിം കരുതി, പിഎസ്‍സി നിയമനം കിട്ടിയിരിക്കെ അപ്രതീക്ഷിത മരണം; കൂടുതൽ വിവരങ്ങൾ പുറത്ത്
അടൂരിൽ അധ്യാപികയും സുഹൃത്തും വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത വിട്ടൊഴിയുന്നില്ല. പൊലീസ് അന്വേഷണം നടത്തിയെങ്കിലും അപകടം മനഃപൂർവം ഉണ്ടാകിയതാണോ എന്നകാര്യത്തിൽ ഇപ്പോഴും വ്യക്തവന്നിട്ടില്ല. മനഃപൂർവം അപകടം ഉണ്ടാക്കിയതാണെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ് എന്നാണ് റിപ്പോർട്ട്. കായംകുളത്ത് ഭർത്താവ് പണികഴിപ്പിച്ച പുതിയ വീട്ടിലേക്ക് പിതാവുമായി അനുജ താമസം മാറാൻ ഒരുങ്ങുന്നതിനു തൊട്ടുമുൻപാണ് അപകടമുണ്ടായത്. മാറിത്താമസിക്കാനുള്ള അനുജയുടെ തീരുമാനം ഹാഷിം അറിഞ്ഞതോടെയാണ് മരണത്തിലേക്ക് നയിച്ച അപകടമുണ്ടായതെന്നാണു നാട്ടുകാരും അന്വേഷണ ഉദ്യോഗസ്ഥരും കരുതുന്നത്. നൂറനാട് മറ്റപ്പള്ളിയിലുള്ള കുടുംബ വീട്ടിൽ താമസിച്ചാണ് അനുജ…