
ഡിജിറ്റൽ സേവനം; പുതിയ വകുപ്പ് പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ്
സർക്കാർ തലത്തിൽ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് അബൂദബിയിൽ പ്രത്യേക വകുപ്പിന് ഭരണകൂടം രൂപം നൽകി.അബൂദബി ഭരണാധികാരിയും യു.എ.ഇ പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഡിപാർട്ട്മെന്‍റ് ഓഫ് ഗവൺമെന്റ് എനേബ്ൾമെന്റ് എന്ന പേരിൽ പുതിയ വകുപ്പ് പ്രഖ്യാപിച്ചത്. അബൂദബി മീഡിയ ഓഫിസാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. വിവിധ വകുപ്പുകളുടെ ഓൺലൈൻ സേവനം ലഭ്യമാക്കാൻ പുതിയ വകുപ്പ് സഹായിക്കും. മനുഷ്യ മൂലധനവും ഡിജിറ്റലൈസേഷനും വർധിപ്പിക്കുന്ന അബൂദബി സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുക,…