ഖത്തറിൽ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു

ഖത്തറിൽ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ഇ.ജി ഫൈവ് ആണ് ഖത്തറിലും സ്ഥിരീകരിച്ചത്. പുതുതായി രോഗം കണ്ടെത്തിയവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അഡ്മിഷന്റെ ആവശ്യമില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പനി, വിറയൽ, ദേഹവേദന, നെഞ്ചുവേദന, ചുമ തുടങ്ങിയവയാണ് പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങൾ.

Read More