
ദുബായ് ചേംബർ ഓഫ് കൊമേഴ്സിൽ ചേർന്ന പുതിയ കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾക്ക് ഒന്നാം സ്ഥാനം
യു.എ.ഇ സ്വദേശികൾ കഴിഞ്ഞാൽ ദുബൈയിൽ ഏറ്റവും കൂടുതൽ പുതിയ ബിസിനസ് സ്ഥാപനങ്ങൾ ആരംഭിച്ചത് ഇന്ത്യൻ നിക്ഷേപകർ. ദുബൈ ചേംബർ ഓഫ് കോമേഴ്സിന്റെ ഈ വർഷം ആദ്യ ആറുമാസത്തെ കണക്കിലാണിത് വ്യക്തമാക്കിയത്. ജനുവരി മുതൽ ജൂൺ വരെ കാലയളവിൽ 7,860 ഇന്ത്യൻ കമ്പനികളാണ് ദുബൈയിൽ രജിസ്റ്റർ ചെയ്തത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് പാകിസ്താനാണുള്ളത്. 3,968 കമ്പനികളാണ് പാകിസ്താൻ സ്വദേശികളുടേതായി രജിസ്റ്റർ ചെയ്തത്. ഈജിപ്ത് 2,355 പുതിയ കമ്പനികളുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണുള്ളത്. Indian businesses top list of…