സൗ​ന്ദ​ര്യവർധക ഉൽപന്നങ്ങളുടെ ഇറക്കുമതി ; പുതിയ ക്ലിയറൻസ് സംവിധാനവുമായി സൗ​ദി അറേബ്യ

സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് പു​തി​യ ക്ലി​യ​റ​ൻ​സ് സം​വി​ധാ​നം നി​ല​വി​ൽ​വ​ന്ന​താ​യി സൗ​ദി ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​തോ​റി​റ്റി (എ​സ്.​എ​ഫ്.​ഡി.​എ). ‘കോ​സ്മെ​റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ ക്ലി​യ​റ​ൻ​സ്’ എ​ന്ന സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ൽ​പ​ന്ന ഇ​റ​ക്കു​മ​തി​ക്ക് അ​ധി​കൃ​ത​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടു​ന്ന​ത് ഇ​പ്പോ​ൾ എ​ളു​പ്പ​ത്തി​ൽ സാ​ധ്യ​മാ​ണെ​ന്ന് എ​സ്.​എ​ഫ്.​ഡി.​എ അ​റി​യി​ച്ചു. ഓ​ൺ​ലൈ​ൻ വ​ഴി ക്ലി​യ​റ​ൻ​സ് അ​ഭ്യ​ർ​ഥ​ന​ക​ൾ സ്വീ​ക​രി​ച്ചും കോ​സ്‌​മെ​റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി വേ​ഗ​ത്തി​ലാ​ക്കാ​ൻ പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക​മ്പ​നി​ക്ക്​ ghad.sfda.gov.sa എ​ന്ന സൈ​റ്റി​ലെ ‘Ghad’ ടാ​ബി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്ത്​ ആ​വ​ശ്യ​മാ​യ…

Read More