
ഇമിഗ്രേഷൻ ഉദ്യോഗസ്ഥരോട് ഇനി കുട്ടികൾക്കും സംവദിക്കാം; പുതിയ കോൾ സെന്റർ സേവനം ആരംഭിച്ച് ദുബായ്
വിസയുമായി ബന്ധപ്പെട്ട വിവരങ്ങൾ കുട്ടികൾക്ക് തന്നെ ചോദിച്ചറിയാൻ പുതിയ സംവിധാനവുമായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന് അഫയേഴ്സ്. ഏഴ് വയസിനും 12 വയസിനും ഇടയില്‍ പ്രയാമുള്ള കുട്ടികള്‍ക്ക് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി സംവദിക്കാന്‍ കഴിയുന്ന പുതിയ കോള്‍ സെന്റര്‍ സേവനമാണ് ആരംഭിച്ചിരിക്കുന്നതെന്ന് ജിഡിആർഎഫ്എ അറിയിച്ചു. യുവതലമുറയ്ക്ക് കൈത്താങ്ങായാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. വിസ, പാസ്പോര്‍ട്ട് പുതുക്കല്‍, യാത്രാ നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് കുട്ടികള്‍ക്ക് തന്നെ ഉദ്യോഗസ്ഥരോട് ചോദിച്ച് മനസിലാക്കാനാകും. ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കുമോ, നഗരത്തിലുടനീളം…