
അൽഖൈൽ റോഡിൽ രണ്ട് പുതിയ പാലങ്ങൾ തുറന്നു
അൽഖൈൽ റോഡ് വികസന പദ്ധതിയുടെ ഭാഗമായി രണ്ട് പാലങ്ങളുടെ പണി പൂർത്തീകരിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. സഅബീൽ, അൽഖൂസ് 1 എന്നിവിടങ്ങളിലാണ് പുതിയ പാലങ്ങൾ തുറന്നത്. മൊത്തം 1350 മീറ്ററാണ് രണ്ട് പാലങ്ങളുടെയും നീളം. രണ്ട് പാലങ്ങളുടെയും പണി പൂർത്തിയായതോടെ മണിക്കൂറിൽ 8000 വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും. അൽഖൈൽ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 3300 മീറ്റർ നീളത്തിൽ ആകെ അഞ്ച് പാലങ്ങളാണ് നിർമിക്കുന്നത്. കൂടാതെ 6820 മീറ്റർ നീളത്തിൽ ലൈനുകളുടെ വീതികൂട്ടുന്ന…