
ആലപ്പുഴ തകഴിയിൽ കുഴിച്ചിട്ട നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി ; യുവതിയും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ
ആലപ്പുഴ തകഴിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തകഴി വണ്ടേപ്പുറം പാടശേഖരത്തിലെ തെക്കേ ബണ്ടിനു സമീപത്തു നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. നവജാതശിശുവിനെ മാതാവ് കൊലപ്പെടുത്തിയതായി സംശയമുയർന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആൺ സുഹൃത്തിന് കൈമാറിയതായും ഇയാൾ കുഞ്ഞിനെ തകഴിയിലെ വീടിനടുത്ത് മറവ് ചെയ്തെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ യുവതിയുടേയും ആൺസുഹൃത്തിന്റേയും മൊഴികളിൽ പൊരുത്തക്കേടുള്ളതിനാൽ കൂടുതൽ സ്ഥിരീകരണം ആവശ്യമാണെന്നും പൊലീസ് വ്യക്തമാക്കി. യുവതിയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്….