
പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; സീറ്റ് വർധിപ്പിക്കലല്ല , പുതിയ ബാച്ചുകളാണ് വേണ്ടത് , സയ്യിദ് സാദിഖലി ഷിഹാബ് തങ്ങൾ
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ ബാച്ച് അനുവദിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിൽ പ്രതിഷേധം. സീറ്റ് വർധിപ്പിക്കലല്ല,പുതിയ ബാച്ചുകളാണ് വേണ്ടതെന്നും ആവശ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുമെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. പുതിയ ബാച്ചനുവദിച്ചില്ലെങ്കില്‍ അതിശക്തമായ സമരമെന്ന് എസ്.കെ.എസ്.എസ്.എഫും ഫ്രറ്റേണിറ്റിയും പ്രഖ്യാപിച്ചു. മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധിയോടുള്ള വിദ്യാഭ്യാസമന്ത്രിയുടെ ഈ നിലപാടാണ് മലബാറില്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. അധിക ബാച്ച് അനുവദിച്ചു തന്നെ പ്രതിസന്ധി പരഹരിക്കണമന്ന് മുസ്‍ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.ബാച്ചനുവദിച്ചില്ലെങ്കില്‍ അതിശക്തമായ…