
പുതുകലാകാരൻമാർക്ക് അവസരവുമായി ഖത്തർ മ്യൂസിയം
കലയുടെ ലോകത്ത് പിച്ചവെച്ചുവളരുന്ന പ്രതിഭകൾക്ക് മുന്നിൽ വിശാലമായ കാൻവാസ് തുറന്നു നൽകി ഖത്തർ മ്യൂസിയം. തങ്ങളുടെ താൽകാലിക പബ്ലിക് ആർട്ടിൽ പങ്കെടുത്ത് പ്രതിഭയെ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാൻ അവസരമൊരുക്കുമെന്ന് ഖത്തർ മ്യൂസിയം അറിയിച്ചു. പബ്ലിക് ആർട്ട് പ്രോഗ്രാം വഴി തിരഞ്ഞെടുക്കപ്പെടുന്ന തുടക്കക്കാരായ കലാകാരന്മാർക്ക് തിരഞ്ഞെടുത്ത കലാസൃഷ്ടികൾ ലിവാൻ ഡിസൈൻ സ്റ്റുഡിയോ ആൻഡ് ലാബിൽ പ്രദർശിപ്പിക്കുകയും ചെയ്യാം. വളരുന്ന കലാകാരന്മാർക്ക് പ്രോത്സാഹനവും സൃഷ്ടികൾ പ്രദർശിപ്പിക്കാൻ അവസരം നൽകുകയും ചെയ്യുക എന്ന ഖത്തർ മ്യൂസിയത്തിന്റെ പദ്ധതികളുടെ ഭാഗമായാണ് ഈ സംരംഭമെന്ന്…