
റിയാദിൽ പുതിയ വിമാനത്താവളം ; കിങ് സൽമാൻ എയർപോർട്ടിന്റെ ഡിസൈൻ, നിർമാണ കരാറുകളിൽ ഒപ്പുവച്ചു
സൗദി തലസ്ഥാന നഗരത്തിൽ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളത്തിലൊന്നായ കിങ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ ഡിസൈൻ, നിർമാണ കരാറുകളിൽ ഒപ്പുവെച്ചു. സൗദി പൊതുനിക്ഷേപ ഫണ്ടിന് (പി.ഐ.എഫ്) കീഴിൽ രൂപവത്കരിച്ച കിങ് സൽമാൻ ഇന്റർനാഷനൽ എയർപോർട്ട് ഡെവലപ്മെന്റ് കമ്പനി വാസ്തുവിദ്യ, എൻജിനീയറിങ്, കൺസ്ട്രക്ഷൻ, എയർ ട്രാഫിക് മാനേജ്മെന്റ് എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നാല് അന്താരാഷ്ട്ര, പ്രാദേശിക കമ്പനികളുമായാണ് കരാറുകളിൽ ഒപ്പിട്ടത്. റിയാദ് നഗരത്തിലും മധ്യപ്രവിശ്യയിലും വിനോദസഞ്ചാരത്തിന്റെയും യാത്രാ,ചരക്ക് ഗതാഗതത്തിന്റെയും പ്രധാന കേന്ദ്രമാകാൻ പോകുന്ന കിങ് സൽമാൻ അന്താരാഷ്ട്ര…