വിവാദങ്ങൾ ബാധിക്കില്ല , പ്രതീക്ഷകളോടെയാണ് എത്തിയത് ; കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു

ജീവനൊടുക്കിയ നവീൻ ബാബുവിന് പകരം കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു. കൊല്ലം സ്വദേശി പദ്‌മ ചന്ദ്രക്കുറുപ്പാണ് ഇന്ന് രാവിലെ ചേമ്പറിലെത്തി ചുമതലയേറ്റത്. മുൻപ് ദേശീയപാത വിഭാഗത്തിൽ ആയിരുന്നു പദ്‌മ ചന്ദ്രക്കുറുപ്പ്. പ്രതീക്ഷകളോടെയാണ് കണ്ണൂരിലേക്ക് എത്തിയതെന്ന് പുതിയ എഡിഎം പറഞ്ഞു. സ്ഥാനം ഏറ്റെടുക്കാൻ കാലതാമസം ഉണ്ടായിട്ടില്ലെന്നും, വിവാദങ്ങൾ ഒന്നും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാര്യങ്ങളൊക്കെ മനസിലാക്കി വരികയാണ്. നവീൻ ബാബുവിന്‍റെ മരണത്തിൽ നിയമപരമായ നടപടികളൊക്കെ നടന്നിട്ടുണ്ട്. തുടർന്നും അങ്ങനെ തന്നെയാകും. കഴിഞ്ഞ 23ന് ആണ് എനിക്ക് പകരക്കാരൻ എത്തിയത്….

Read More