
കുവൈത്തില്‍ അറബിക് സ്‌കൂളുകൾ തുറന്നു
കുവൈത്തില്‍ അറബിക് സ്‌കൂളുകളില്‍ 2023-24 അക്കാദമിക് വര്‍ഷത്തിന് ഇന്ന് മുതല്‍ തുടക്കമായി. അഞ്ച് ലക്ഷം വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളാണ് ഇന്ന് മുതല്‍ സ്‌കൂളുകളിലേക്ക് മടങ്ങുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 419,208, സ്വകാര്യ അറബ് സ്‌കൂളുകളില്‍ 85,351 ഉം ഉള്‍പ്പെടെ 504,559 വിദ്യാര്‍ഥികളാണ് ക്ലാസ് മുറികളിലേക്ക് മടങ്ങി എത്തുന്നത്.തിങ്കളാഴ്ച ഫസ്റ്റ് ഗ്രേഡ് വിദ്യാര്‍ഥികളുടെ ക്ലാസാണ് ആരംഭിക്കുന്നത്. എലിമെന്ററി, ഇന്റര്‍മീഡിയറ്റ്, സെക്കന്‍ഡറി സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ചൊവ്വാഴ്ചയും കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യയന വര്‍ഷം ബുധനാഴ്ച ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്കെപ്പം,10,5000 അധ്യാപക-അനധ്യാപക ജീവനക്കാരും സ്‌കൂളുകളിലേക്ക് പോകുന്നുണ്ട്. മുന്നൊരുക്കങ്ങളുടെ…