‘ഇന്ത്യൻ സുരക്ഷയെ ബാധിക്കുന്ന ഒന്നും ഇനി മാലദ്വീപ് ചെയ്യില്ല’; വളരെ മൂല്യം കൽപ്പിക്കുന്ന പങ്കാളിയും സുഹൃത്തുമാണ് ഇന്ത്യ: മുഹമ്മദ് മുയിസു

ഇന്ത്യയുടെ സുരക്ഷയിൽ വിട്ടുവീഴ്‌ച വരുത്തുന്ന ഒരു നടപടിയും തന്റെ രാജ്യം സ്വീകരിക്കില്ലെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. നാല് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ഇന്നലെ ഡൽഹിയിൽ എത്തിച്ചേർന്നിരുന്നു. ഇന്ത്യയുമായുള്ള നയന്ത്ര പ്രശ്നങ്ങൾക്ക് പിന്നാലെ മാലദ്വീപിലെ ടൂറിസം സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിലാണ് മുയിസുവിന്റെ ഇന്ത്യാ സന്ദർശനം. ‘ഇന്ത്യയുടെ സുരക്ഷയിൽ വീട്ടുവീഴ്‌ച ചെയ്യുന്ന ഒരു കാര്യവും മാലദ്വീപ് ചെയ്യില്ല. മാലദ്വീപ് വളരെ മൂല്യം കൽപ്പിക്കുന്ന പങ്കാളിയും സുഹൃത്തുമാണ് ഇന്ത്യ. പരസ്‌‌പര ബഹുമാനത്തിലും പങ്കാളിത്ത താത്‌പര്യങ്ങളിലും അധിഷ്ഠിതമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള…

Read More

മന്ത്രിയാകണമെന്ന് തനിക്കില്ല; പാർട്ടി തീരുമാനം നടപ്പിലാകണമെന്ന ആഗ്രഹമേയുള്ളൂ: തോമസ് കെ തോമസ്

മന്ത്രിസ്ഥാനത്തേക്ക് വരുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയെ കാണുന്നതാണ് ആദ്യത്തെ ചുവടെന്ന് തോമസ് കെ തോമസ് എംഎൽഎ. എൻസിപി ദേശീയ നേതൃത്വം പറഞ്ഞത് നടപ്പിലാക്കണമെന്നേ തനിക്കുള്ളൂ. അതല്ലാതെ തനിക്ക് മന്ത്രിയാവണമെന്നില്ല. മന്ത്രിസ്ഥാനം വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. രണ്ടര വർഷം മന്ത്രി സ്ഥാനം പങ്കിടണം എന്നത് നേരത്തെ ഉള്ള തീരുമാനമാണ്. മന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ എംഎൽഎ സ്ഥാനം രാജി വെയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. മന്ത്രിസ്ഥാനം മാറണമെന്ന് ശരദ് പവാർ ശശീന്ദ്രനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി തീരുമാനം…

Read More

‘എന്റെ 3 മക്കളും ബിജെപിയിൽ പോകില്ല’; അനിലിനെതിരെ ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ

ഉമ്മൻചാണ്ടിയുടെ മക്കൾ ബിജെപിയിൽ പോകുമെന്ന പ്രചാരണത്തിനെതിരെ ഉമ്മൻചാണ്ടി ഭാര്യ മറിയാമ്മ. തന്റെ മൂന്ന് മക്കളും തുണ്ടമാക്കിയാൽ പോലും ബിജെപിയിൽ പോകില്ലെന്ന് മറിയാമ്മ വ്യക്തമാക്കി. യുഡിഎഫിന് വേണ്ടി  പ്രചാരണത്തിന് കുടുംബം എത്തും. മകൾ അച്ചു ഉമ്മനും പ്രചാരണത്തിന് എത്തുമെന്നും മറിയാമ്മ അറിയിച്ചു.  അച്ചു ഉമ്മൻ സജീവ രാഷ്ട്രീയത്തിലേക്കെത്തുമോയെന്നറിയില്ല. അച്ചു മത്സരിക്കുമെന്ന് പാർട്ടി ഒരിക്കലും പറഞ്ഞിട്ടില്ല. അതൊക്കെ നാട്ടുകാർ പറഞ്ഞതാണ്. എകെ ആന്റണിയുടെ കുടുംബവുമായി നല്ല ബന്ധമാണുളളത്. ആന്റണിയുടെ ഭാര്യ എലിസബത്ത് സുഹൃത്താണ്. മകൻ അനിൽ ആൻ്റണി ബിജെപിയിൽ പോയതിന്റെ കാരണം…

Read More

പൗരത്വ ഭേദഗതി നിയമത്തിൽ വിട്ടുവീഴ്ചയില്ല; മുസ്‌ലിം വിരുദ്ധമല്ല: നിലപാട് വ്യക്തമാക്കി അമിത് ഷാ

പൗരത്വ ഭേദഗതി നിയമത്തിൽ (സിഎഎ) വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമം പിൻവലിക്കില്ലെന്നും വാർത്താ ഏജൻസിയായ എഎൻഐക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ‘‘ഇന്ത്യൻ പൗരത്വം രാജ്യത്ത് ഉറപ്പാക്കേണ്ടത് നമ്മുടെ പരമാധികാര അവകാശമാണ്. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. സിഎഎ ഒരിക്കലും പിൻവലിക്കില്ല’’ – അദ്ദേഹം കൂട്ടിച്ചേർത്തു. വിജ്ഞാപനം ഇറങ്ങിയതിനെത്തുടർന്ന് പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിൽനിന്നും കോൺഗ്രസിൽനിന്നും ശക്തമായ എതിർപ്പുയരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.  അധികാരത്തിൽ തിരിച്ചെത്തിയാൽ നിയമം പിൻവലിക്കുമെന്ന കോൺഗ്രസിന്റെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു….

Read More