
ഹൃദയാകൃതിയിലുള്ള ദ്വീപ്; പോകാം പ്രണയാഘോഷങ്ങൾക്കായി
ഫെബ്രുവരി 14നാണ് വാലൻറെൻസ് ദിനം. പ്രണയിതാക്കൾ തങ്ങളുടെ പ്രണയം തുറന്നുപറഞ്ഞ് ആഘോഷിക്കുന്ന ദിവസം. ഡിന്നർ, ട്രിപ്പ്, പാർട്ടികൾ എന്നിവയെല്ലാം ഈ ദിനത്തോട് അനുബന്ധിച്ച് പങ്കാളികൾ പ്ലാൻ ചെയ്യാറുണ്ട്. മാത്രമല്ല തങ്ങളുടെ പങ്കാളിയ്ക്ക് സമ്മാനങ്ങൾ വാങ്ങി നൽകാനും ഈ ദിനം പ്രണയിതാക്കൾ ശ്രമിക്കാറുണ്ട്. പ്രണയദിനത്തിൽ പങ്കാളിയോടൊപ്പം സന്ദർശിക്കാൻ ഹൃദയത്തിൻറെ ആകൃതിയിലുള്ള ദ്വീപിൽ പോയാലോ..! അങ്ങനെയൊരു ദ്വീപുണ്ടോ, ഉണ്ട്..! നമ്മുടെ തൊട്ടടുത്തുതന്നെ..! കർണാടകയുടെ അതിമനോഹരമായ തീരപ്രദേശത്തിനു സമീപം അറബിക്കടലിൽ സ്ഥിതി ചെയ്യുന്നു ഹൃദയാകൃതിയിലുള്ള ദ്വീപ്. നേത്രാനി എന്നാണു ദ്വീപിൻറെ പേര്….