നെതർലാൻഡ്സിലെ ഡ്രെൻ്റസ് മ്യൂസിയത്തിൽ മോഷണം; 2,450 വർഷം പഴക്കമുള്ള സ്വർണ ഹെൽമറ്റ് അടക്കം കടത്തി മോഷ്ടാക്കൾ

നെതർലാൻഡ്‌സിലെ ലോകപ്രശസ്തമായ ഡ്രെൻ്റ്‌സ് മ്യൂസിയത്തിൽ മോഷണം. 2,450 വർഷം പഴക്കമുള്ള സ്വർണ്ണ ഹെൽമറ്റ് ഉൾപ്പെടെ നാല് പുരാവസ്തുക്കൾ ആണ് മോഷണം പോയത്. അസനിലെ ആർട്ട് ആൻഡ് ഹിസ്റ്ററി മ്യൂസിയമായ ഡ്രെൻ്റ്സ് മ്യൂസിയത്തിൽ ജനുവരി 25 ന് പുലർച്ചെയാണ് സംഭവം. വാതിലുകൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. റൊമാനിയയിലെ നാഷണൽ ഹിസ്റ്ററി മ്യൂസിയം ഡ്രെൻ്റ്സ് മ്യൂസിയത്തിന് കടമായി നൽകിയ പുരാവസ്തുക്കൾ ആണ് മോഷണം പോയിട്ടുള്ളത്. റോമാക്കാർ കീഴടക്കുന്നതിനുമുമ്പ് ഇന്നത്തെ റൊമാനിയയിൽ അധിവസിച്ചിരുന്ന പുരാതന സമൂഹമായ ഡേസിയന്മാരെക്കുറിച്ചുള്ള…

Read More

ഖത്തർ അമീറിന്റെ നെതർലെൻഡ്സ് സന്ദർശനം പൂർത്തിയായി

നെ​ത​ർ​ല​ൻ​ഡ്സ് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും സം​ഘ​വും ആം​സ്റ്റ​ർ​ഡാ​മി​ൽ ​നി​ന്ന് മ​ട​ങ്ങി. സാ​മ്പ​ത്തി​കം, വ്യാ​പാ​രം, സാ​​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ക​രാ​റു​ക​ളി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ചു. ഊ​ഷ്മ​ള സ്വീ​ക​ര​ണ​മാ​ണ് ഖ​ത്ത​ർ അ​മീ​റി​ന് നെ​ത​ർ​ല​ൻ​ഡ്സി​ൽ ല​ഭി​ച്ച​ത്. അ​മീ​റി​ന്റെ സ​ന്ദ​ർ​ശ​നം നെ​ത​ർ​ല​ൻ​ഡ്സി​നു​ള്ള ആ​ദ​ര​മാ​ണെ​ന്ന് ഹേ​ഗി​ലെ നൂ​ർ​ദൈ​ൻ​ഡെ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ഔ​ദ്യോ​ഗി​ക ഉ​ച്ച​ഭ​ക്ഷ​ണ വി​രു​ന്നി​ൽ വി​ല്ലെം അ​ല​ക്സാ​ണ്ട​ർ രാ​ജാ​വും മാ​ക്സി​മ രാ​ജ്ഞി​യും പ​റ​ഞ്ഞു. ഡ​ച്ച് പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് റു​റ്റെ,…

Read More

നെതര്‍ലന്‍ഡ്‌സിനെയും കടന്ന് ഇന്ത്യ; 160 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കി ടീം ഇന്ത്യ

ഏകദിന ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ ഒമ്പത് മത്സരങ്ങളും വിജയിച്ച് ഇന്ത്യ. അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് നേടിയത്. ശ്രേയസ് അയ്യര്‍ (128), കെ എല്‍ രാഹുല്‍ (102) സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ ഡച്ച് പട 47.5 ഓവറില്‍ 250ന് എല്ലാവരും പുറത്തായി. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്,,…

Read More

ലോകകപ്പ് ക്രിക്കറ്റ്; ഇന്ന് അഫ്ഗാനിസ്ഥാൻ- നെതർലൻഡ്സ് പോരാട്ടം

ലോകകപ്പിൽ ഇന്ന് അഫ്ഗാനിസ്താൻ- നെതർലൻഡ്സ് പോരാട്ടം. ഉച്ചയ്ക്ക് രണ്ടിന് ലഖ്നൗവിലാണ് മത്സരം. മുൻ ചാമ്പ്യന്മാരെയെല്ലാം അട്ടിമറിയിലൂടെ പരാജയപ്പെടുത്തിയതിന്റെ ആത്മ വിശ്വാസത്തിലാണ് അഫ്ഗാനിസ്ഥാൻ ഇറങ്ങുന്നത്. ഇനിയുള്ള മത്സരങ്ങളിലെല്ലാം മികച്ച മാര്‍ജിനില്‍ ജയിക്കാനായാല്‍ അഫ്ഗാനിസ്ഥാന് മുന്നില്‍ സെമി സാധ്യതകള്‍ തുറക്കപ്പെട്ടേക്കും. ബൗളർമാര്‍ക്കൊപ്പം ബാറ്റർമാർ കൂടി മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ തുടങ്ങിയതോടെ മികച്ച ഫോമിലാണ് അഫ്ഗാനിസ്ഥാൻ. കഴിഞ്ഞ രണ്ട് കളികളിലും ബാറ്റർമാരുടെ പക്വമായ പ്രകടനമാണ് അവര്‍ക്കു വിജയമൊരുക്കിയത്. റഹ്മാനുല്ലാഹ് ഗുർബാസ്, ഇബ്രാഹിം സദ്റാന്‍, ഹസ്മത്തുല്ലാഹ് ഷാഹിദി ഉൾപ്പെടെയുള്ളവർ ഇന്ത്യൻ പിച്ചിൽ സാഹചര്യത്തിനൊത്ത്…

Read More

ലോകകപ്പ് ക്രിക്കറ്റ് ; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നെതര്‍ലന്‍ഡ്സിന് ഭേതപ്പെട്ട സ്കോർ

ലോകകപ്പില്‍ നായകന്‍ സ്കോട് എഡ്വേര്‍ഡ്സിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നെതര്‍ലന്‍ഡ്സിന് ഭേതപ്പെട്ട സ്കോര്‍. മഴമൂലം 43 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ നെതര്‍ലന്‍ഡ്സ് 43 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് എടുത്തു. 68 പന്തില്‍ 78 റണ്‍സടിച്ച് പുറത്താകാതെ നിന്ന എഡ്വേര്‍ഡ്സാണ് നെതര്‍ലന്‍ഡ്സിന്‍റെ ടോപ് സ്കോറര്‍. 82-5ലേക്കും 142-7ലേക്കും തകര്‍ന്നടിഞ്ഞ ശേഷമാണ് ഏഴാമനായി ക്രീസിലിറങ്ങിയ എഡ്വേര്‍ഡ്സിന്‍റെ ബാറ്റിംഗ് കരുത്തില്‍ നെതര്‍ലന്‍ഡ്സ് മികച്ച സ്കോറിലെത്തിയത്. വാലറ്റത്ത് റിയോലോഫ് വാന്‍ഡെര്‍…

Read More

ലോകകപ്പിൽ ഇന്ന് ന്യൂസിലൻറും നെതർലൻറ്‌സും നേർക്കുനേർ

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻറ് നെതർലൻറുസുമായി ഏറ്റുമുട്ടും. ലോകകപ്പിലെ ഇരു ടീമുകളുടെയും രണ്ടാമത്തെ മത്സരമാണിത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ഇംഗ്ലണ്ടിനെതിരെ ആധികാരിക വിജയം നേടിയാണ് ന്യൂസിലൻറ് രണ്ടാം മത്സരത്തിന് എത്തുന്നത്. ഇംഗ്ലണ്ടിനെതിരെ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കാൻ താരങ്ങൾക്കായി. മത്സരത്തിൽ സെഞ്ച്വറിയുമായി തിളങ്ങിയ ഡേവൻ കോൺവേയിലും രച്ചിൻ രവീന്ദ്രയിലുമാണ് ഇന്നും ടീമിൻറെ പ്രതീക്ഷകൾ. ആദ്യ മത്സരത്തിൽ പരിക്ക് മൂലം വിട്ട് നിന്ന നായൻ കെയിൻ വില്യംസണും ടിം…

Read More

ക്രിക്കറ്റ് ഏകദിന ലോകകപ്പ് ; പാക്കിസ്ഥാൻ നെതർലെൻഡ്സ് പോരാട്ടം ഇന്ന്

ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് ഇറങ്ങുകയാണ് ഇന്ന് പാക്കിസ്ഥാൻ.താരതമ്മ്യേന ദുർബലരായ നെതർലെൻഡ്സാണ് പാക്കിസ്ഥാന്റെ എതിരാളികൾ. ഹൈദരബാദിലെ രാജിവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് മത്സരം ആരംഭിക്കും. ഏഷ്യാകപ്പിലെ മോശം പ്രകടനങ്ങളുടെ ആശങ്കയ്ക്കൊപ്പം സന്നാഹമത്സരങ്ങളിൽ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതും പാകിസ്താന് തലവേദനയാണ്. തോൽവി മാത്രമല്ല, ഈ രണ്ട് കളിയിലും ടീമിലെ പ്രധാന പേസർ ഷഹീൻ അഫ്രീദിയടക്കം നല്ല റൺസ് വഴങ്ങിയതും പാകിസ്താൻ്റെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. നസീം ഷായുടെ പരുക്ക് അവരെ സാരമായി ബാധിച്ചിട്ടുണ്ട്. ഫോമിലല്ലാത്ത ഫഖർ സമാന് ഫോം…

Read More

വീണ്ടും വില്ലനായി മഴ; ഇന്ത്യ- നെതർലാൻഡ് സന്നാഹ മത്സരം ഉപേക്ഷിച്ചു

തിരുവനന്തപുരം കാര്യവട്ടത്തെ ലോകകപ്പ് സന്നാഹ മത്സരത്തില്‍ വീണ്ടും വില്ലനായി മഴ. മഴമൂലം ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ- നെതർലാൻഡ്സ് മത്സരം ഉപേക്ഷിച്ചു. കാര്യവട്ടത്ത് മഴമൂലം ഉപേക്ഷിച്ചത് ഇതുവരെ നാല് മത്സരങ്ങളാണ്. ടോസ് പോലും ഇടാതെയാണ് രണ്ട് മത്സരങ്ങള്‍ ഉപേക്ഷിച്ചത്. ആദ്യദിനത്തിലെ ദക്ഷിണാഫ്രിക്ക – അഫ്ഗാനിസ്ഥാൻ മത്സരവും ടോസിടുന്നതിന് മുമ്പ് ഉപേക്ഷിച്ചിരുന്നു. നിരവധി ആരാധകരാണ് ഇന്ത്യയുടെ മത്സരം കാണാനെത്തിയത്. കളി മഴമുടക്കിയതോടെ ആരാധകര്‍ നിരാശയോടെ ഗാലറി വിടുന്ന കാഴ്ചക്ക് കാര്യവട്ടം സ്റ്റേഡിയം സാക്ഷിയായി.

Read More

ഓൺലൈനായി മയക്കുമരുന്ന് ഓർഡർ; യുവാവ് അറസ്റ്റിൽ

കണ്ണൂർ കൂത്തുപറമ്പിൽ ഓൺലൈനായി ഓർഡർ ചെയ്ത് എത്തിച്ച മയക്കുമരുന്ന് പിടികൂടി. നെതർലാൻ്റിൽ നിന്നും ആമസോൺ വഴി എത്തിച്ച 70 എൽ എസ് ഡി സ്റ്റാമ്പാണ് പോസ്റ്റ് ഓഫീസിൽ നിന്നും എക്സൈസ് പിടികൂടിയത്. മയക്കുമരുന്ന് ഓർഡർ ചെയ്ത കൂത്തുപറമ്പ് പാറാൽ സ്വദേശി കെ പി ശ്രീരാഗിനെ എക്സൈസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന.  

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ യുവജനവിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് മന്ത്രിസഭയിലേക്ക്. ഡിഎംകെ സർക്കാർ ഒന്നരവർഷം പിന്നിടുമ്പോൾ മന്ത്രിസഭാ പുനഃസംഘടനയിലൂടെയാണ് ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിലേക്ക് എത്തുന്നത്. ……………………………… സംസ്ഥാനത്തിന് നൽകാനുള്ള ജിഎസ്ടി നഷ്ട പരിഹാര തുക ആവശ്യമായ രേഖകൾ ലഭിക്കുന്നതിന് അനുസരിച്ച് നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്‌സഭയിൽ ശശി തരൂർ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര ധനമന്ത്രി. 718 .49 കോടിയാണ് ജൂൺ…

Read More