
നടി നയൻതാരയുടെ ഡോക്യുമെൻ്ററി വിവാദം ; നെറ്റ്ഫ്ലിക്സിന് ഇന്ത്യയ്ക്ക് തിരിച്ചടി , ധനുഷിൻ്റെ ഹർജി പരിഗണിക്കരുതെന്ന ആവശ്യം തള്ളി
തെന്നിന്ത്യൻ താരം നയൻതാരയുടെ ഡോക്യുമെന്ററി വിവാദത്തിൽ നെറ്റ്ഫ്ലിക്സ് ഇന്ത്യക്ക് തിരിച്ചടി. ധനുഷിന്റെ ഹർജി പരിഗണിക്കരുതെന്ന നെറ്റ്ഫ്ലിക്സിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. പകർപ്പവകാശ നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് ധനുഷ് ഹർജി നൽകിയത്. ധനുഷിന്റെ ഹർജിയിൽ ഫെബ്രുവരി അഞ്ചിന് ഹൈക്കോടതി വാദം കേൾക്കും. ധനുഷ് നിർമിച്ച നാനം റൗഡി താൻ എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങൾ നയൻതാരയുടെ ജീവിതം പ്രമേയമാക്കിയുള്ള ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ധനുഷിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് ആണ് മദ്രാസ് ഹൈക്കോടതയെ സമീപിച്ചത്….