ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജിയെന്ന് കങ്കണ റണാവത്ത്; പരിഹസിച്ച് ബി.ആര്‍.എസ്. നേതാവ്

നേതാജി സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന് വിളിച്ച നടിയും ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ കങ്കണാ റണാവത്തിനെ പരിഹസിച്ച് ബി.ആര്‍.എസ്. (ഭാരതീയ രാഷ്ട്ര സമിതി) നേതാവ് കെ.ടി. രാമറാവു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വടക്കുനിന്നുള്ള ഒരു ബി.ജെ.പി. സ്ഥാനാര്‍ഥി പറയുന്നു, സുഭാഷ് ചന്ദ്രബോസ് ആയിരുന്നു നമ്മുടെ ആദ്യ പ്രധാനമന്ത്രിയെന്ന്. തെക്കുനിന്നുള്ള മറ്റൊരു ബി.ജെ.പി. നേതാവ് പറയുന്നു, മഹാത്മാ ഗാന്ധി നമ്മുടെ പ്രധാനമന്ത്രിയായിരുന്നുവെന്ന്. എവിടെനിന്നാണാവോ ഇവരൊക്കെ ബിരുദം കരസ്ഥമാക്കിയത്, രാമറാവു എക്‌സില്‍ കുറിച്ചു. ടെലിവിഷന്‍ അഭിമുഖത്തിനിടെ ആയിരുന്നു, കങ്കണാ…

Read More