നെറ്റ് പരീക്ഷാ വിവാദം ; ചോദ്യ പേപ്പർ ഒരാഴ്ച മുന്നേ ചോർത്തിയെന്ന് സിബിഐയുടെ എഫ് ഐ ആർ

നെറ്റ് ചോദ്യപേപ്പർ ചോർത്തിയ കേസിൽ സിബിഐ എഫ്‌ഐആർ തയാറാക്കി. പരീക്ഷയ്ക്ക് ഒരാഴ്ചയ്ക്ക് മുമ്പേ ചോർത്തിയെന്നാണ് എഫ്‌ഐആറിലുള്ളത്. പതിനെട്ടാം തീയതിയിലെ ചോദ്യപേപ്പർ പന്ത്രണ്ടാം തീയതി ചേർത്തി നൽകി. മൂവായിരം രൂപയ്ക്കാണ് ടെലഗ്രാം വഴി ചോദ്യപേപ്പർ നൽകിയതെന്നും സിബിഐ കണ്ടെത്തി. നേരത്തേയും ചോദ്യ പേപ്പർ ചോർത്തി പരിചയമുള്ള സംഘം തന്നെയാണ് ഇതിനു പിന്നിലെന്നാണ് സിബിഐയുടെ പ്രാഥമിക കണ്ടെത്തൽ. അതേസമയം നീറ്റ് പരീക്ഷാ വിവാദത്തിൽ പരിശീലന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. യുപിയിലെ നാല് പരിശീലന കേന്ദ്രങ്ങൾക്ക് ഇതിൽ ബന്ധമുണ്ടോയെന്ന കാര്യവും…

Read More

നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച ; കേസെടുത്ത് സിബിഐ , അന്വേഷണം കടുപ്പിക്കും

നെറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ കേസെടുത്ത് സിബിഐ. ക്രമിനൽ ഗൂഢാലോചന, വഞ്ചനയടക്കം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിദ്യാഭ്യാസ സെക്രട്ടറി നൽകിയ പരാതിയിലാണ് കേസെടുത്തത്. നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ നെറ്റ് പരീക്ഷയിലും ക്രമക്കേട് കണ്ടെത്തിയതിനാൽ വൻ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. യുവാക്കളുടെ ഭാവി തകർക്കുകയാണെന്നും വീഴ്ചകൾക്ക് സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. 9 ലക്ഷത്തോളം വിദ്യാർത്ഥികൾ ചൊവ്വാഴ്ച നെറ്റ് പരീക്ഷ എഴുതി എന്നാണ് കണക്ക്. രണ്ട്…

Read More