ചരിത്രത്തിൽ ആദ്യം; മസ്കിന് ആസ്തി 500 ബില്യൺ ഡോളർ കടന്നു

ലോക ചരിത്രത്തിൽ ആദ്യമായി ഒരു വ്യക്തിയുടെ ആസ്തി 500 ബില്യൺ ഡോളറിലെത്തി, ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം ടെസ്‌ല സിഇഒ ഇലോൺ മസ്‌കിൻ്റെ ആസ്തി കണ്ട് അമ്പരക്കുകയാണ് ലോകം. ഡിസംബർ 11 ന്, മസ്‌കിൻ്റെ ആസ്തി 400 ബില്യൺ ഡോളറിലെത്തിയതായിരുന്നു. തന്റെ തന്നെ റെക്കോർഡാണ് മസ്‌ക് ഇപ്പോൾ മറികടന്നിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളും സോളാർ ബാറ്ററികളും വിൽക്കുന്ന ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ സിഇഒയായ മസ്‌ക് റോക്കറ്റ് നിർമ്മാതാക്കളായ സ്പേസ് എക്സ്നെ നയിക്കുകയും ചെയ്യുന്നു. കൂടാതെ…

Read More

നെറ്റ് പരീക്ഷ ഫലം നാളെ

യു.ജി.സി നെറ്റ് പരീക്ഷ ഫലം നാളെ. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാൻ കഴിയും. ജൂണിലെ പരീക്ഷകൾ പേപ്പർ ചോർച്ച ആരോപണം വന്നതോടെ ആഗസ്റ്റിൽ പുനഃക്രമീകരിക്കുകയുണ്ടായി. അന്തിമ ഉത്തരസൂചിക ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ആപ്ലിക്കേഷൻ നമ്പർ, സെക്യൂരിറ്റി പിൻ, ജനനത്തീയതി എന്നിവ ഫലങ്ങൾ പരിശോധിക്കാൻ ആവശ്യമാണ്. ഒമ്പത് ലക്ഷത്തിലധികം പേരാണ് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.

Read More

നീറ്റ്-നെറ്റ് ചോദ്യപേപ്പർ ചോർച്ച; പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങളുടെ സഹായം തേടി കേന്ദ്രം

നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്ന് സംസ്ഥാനങ്ങളുടെ സഹകരണം തേടി കേന്ദ്രം. പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങൾ നിയോഗിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ഇതിലൊരാൾ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ ഏകോപനത്തിന് ഒരാൾക്ക് ചുമതല നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. പരീക്ഷ കേന്ദ്രങ്ങളിൽ നിലവിൽ എൻടിഎ തന്നെയാണ് നിരീക്ഷണത്തിന് പ്രതിനിധികളെ നിയോഗിച്ചിരുന്നത്. ഇത് മാറ്റി സംസ്ഥാനങ്ങൾക്ക് കൂടി പങ്കാളിത്തം നൽകാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ആദ്യ നടപടി എന്ന നിലയ്ക്ക് ഫോറിൻ മെഡിക്കൽ…

Read More

എൻ.ടി.എയുടെ ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് സുബോധ് കുമാറിനെ മാറ്റി; പകരം പ്രദീപ് സിങ് കരോളയ്ക്ക് താൽക്കാലിക ചുമതല

സർക്കാറിന്‍റെ പരീക്ഷ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എയുടെ (നാഷണൽ ടെസ്റ്റിങ് ഏജൻസി) ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് സുബോധ് കുമാറിനെ മാറ്റി. പകരം പ്രദീപ് സിങ് കരോളയ്ക്കാണ് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകൾ വൻ വിവാദമായി മാറിയ പശ്ചാത്തലത്തിലാണ് എൻ.ടി.എ ഡയറക്ടർ ജനറലിനെ കേന്ദ്രം മാറ്റിയിരിക്കുന്നത്. നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകൾ തലവേദനയായ പശ്ചാത്തലത്തിൽ പരീക്ഷ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുകയാണ്. ഐ.എസ്.ആര്‍.ഒ മുൻ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായ…

Read More

സിഎസ്ഐആർ- നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നതായി വിവരം; പരീക്ഷ മാറ്റി

നീറ്റ് – നെറ്റ് പരീക്ഷാ വിവാദങ്ങൾക്കിടെ സിഎസ്ഐആർ- നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നതായി വിവരം. ചോദ്യപേപ്പർ ചോർന്നതിനാൽ പരീക്ഷ മാറ്റി വെക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷാഫലവും വൈകാനാണ് സാധ്യത. അതേസമയം, ചോദ്യപേപ്പർ ചോർച്ച തടയൽ നിയമം വിജ്ഞാപനം ചെയ്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.  കഴിഞ്ഞ ഫെബ്രുവരിയിൽ പാസാക്കിയ പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് 2024ന്റെ വ്യവസ്ഥകളാണ് വെള്ളിയാഴ്ച ഔദ്യോഗിക ഗസറ്റിലൂടെ വിജ്ഞാപനം ചെയ്തിരിക്കുന്നത്. പൊതുപരീക്ഷകളുടെ ചോദ്യ പേപ്പറുകൾ ചോർത്തുന്നതിന് കടുത്ത ശിക്ഷകളാണ്…

Read More

നീറ്റ് , നെറ്റ് പരീക്ഷാ ക്രമക്കേട് ; കേന്ദ്ര വിദ്യാഭ്യസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം , സീതാറാം യെച്ചൂരി

നെറ്റ്, നീറ്റ് പരീക്ഷകളിലെ ക്രമക്കേടിൽ കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാനെതിരെ സീതാറാം യെച്ചൂരി രംഗത്തെത്തി. സംഭവങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നവർ രാജിവെക്കാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. പരീക്ഷയുടെ ചോദ്യ പേപ്പർ ചോർത്തി വിൽക്കുകയാണ്. ഇന്ത്യയുടെ ഭാവി പ്രതീക്ഷകളായ കോടിക്കണക്കിന് കുട്ടികൾ ഇതിലൂടെ ബുദ്ധിമുട്ടിലായി.സർക്കാരാണ് ഇതിന് ഉത്തരവാദിയെന്ന് ആരോപിച്ച അദ്ദേഹം നാഷണൽ ടെസ്റ്റിങ് ഏജൻസി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. അതേസമയം നീറ്റ് പരീക്ഷ ക്രമക്കേടിലെ അന്വേഷണം ബീഹാറിന് പുറത്തേക്കും നീളുകയാണ്. യു പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക്…

Read More

നെറ്റ് ചോദ്യപേപ്പർ ചോർച്ച; ഡാർക്ക് വെബിൽ 6 ലക്ഷം രൂപക്ക് വരെ വിൽപന നടന്നു

യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ആറ് ലക്ഷം രൂപയ്ക്ക് വരെയാണ് ചോദ്യപേപ്പറുകള്‍ വില്‍പനയ്ക്ക് വെച്ചതെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. പരീക്ഷയ്ക്ക് 48 മണിക്കൂര്‍ മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നും സിബിഐ കണ്ടെത്തി. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്‍റെ പ്രാഥിക വിവരങ്ങളാണ് പുറത്തുവന്നത്. അന്വേഷണത്തിലെ പ്രാഥമിക വിവരങ്ങള്‍ അടങ്ങിയ സിബിഐ എഫ്ഐആറിന്‍റെ പകര്‍പ്പ് ലഭിച്ചു. ഡാർക്ക് വെബിലും ടെലഗ്രാമിൽ അടക്കം നെറ്റ് ചോദ്യപേപ്പറുകളുടെ വില്‍പന നടന്നുവെന്നും സിബിഐ എഫ്ഐആറിലുണ്ട്. സംഭവത്തില്‍ ചില പരിശീലന കേന്ദ്രങ്ങളും സിബിഐയുടെ…

Read More

യുദ്ധങ്ങൾ നിർത്തിയ മോദിക്ക് പേപ്പർ ലീക്ക് തടയാൻ സാധിക്കുന്നില്ല; രാജ്യത്ത് നോൺസ്റ്റോപ്പ് ചോദ്യ പേപ്പർ ചോർച്ചയെന്ന് രാഹുൽ ഗാന്ധി

രാജ്യത്ത് നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ രാഹുൽഗാന്ധി. രാജ്യത്ത് നോൺ സ്റ്റോപ്പ് പേപ്പർ ചോർച്ച എന്ന് അദ്ദേഹം പരിഹസിച്ചു. ഉക്രൈൻ , ഗാസ യുദ്ധങ്ങൾ നിർത്തിയ മോദിക്ക് പേപ്പർ ലീക്ക് തടയാൻ സാധിക്കുന്നില്ല. സർക്കാരിന് തടയണമെന്നും ഇല്ല. രണ്ടാം ഭരത് ജോഡോ യാത്രയിൽ എല്ലായിടത്തും വിദ്യാർത്ഥികൾ പേപ്പർ ലീക്കിനെ കുറിച്ച് പറഞ്ഞു. മധ്യപ്രദേശ്, ഗുജറാത്ത് കേന്ദ്രീകരിച്ച് ആണ് ഇത് നടക്കുന്നത്. വൈസ് ചാൻസലർമാരെ നിയമിക്കുന്നത് യോഗ്യത നോക്കിയല്ല. സംഘടനകളുമായി ബന്ധം നോക്കിയാണ്. വിദ്യാർത്ഥികൾ ഇത്…

Read More

സാമന്തയ്ക്ക് 100 കോടിയിലേറെ ആസ്തി; വിവാഹമോചനസമയത്ത് 200 കൊടുത്തിട്ടും വാങ്ങിയില്ല

തെ​ന്നി​ന്ത്യ​ൻ താ​ര​റാ​ണി​ സാ​മ​ന്തയുടെ ആസ്തി സംബന്ധിച്ച റിപ്പോർട്ട് ആണ് വൈറലായത്. ത​മി​ഴി​ലും തെ​ലു​ങ്കി​ലും  ശ​ക്ത​മാ​യ സ്ത്രീ ​ക​ഥാ​പ​ത്ര​ങ്ങ​ൾ​ക്കു ജീ​വ​ൻ ന​ൽ​കി​യ താ​രം സി​നി​മ​യി​ലെ​ത്തി​യി​ട്ട് പ​ത്ത് വ​ർ​ഷം ക​ഴി​ഞ്ഞു. സി​നി​മ​യി​ൽ നി​ന്നും മ​റ്റ് പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ൽ നി​ന്നു​മാ​യി സാ​മ​ന്ത സ്വ​ന്ത​മാ​ക്കി​യത് 100 കോടിയിലേറെ രൂപയുടെ സ്വത്ത് ആണ്. സി​നി​മാ പാ​ര​മ്പ​ര്യം ഒ​ന്നു​മി​ല്ലാ​തി​രു​ന്ന സാ​മ​ന്ത ത​ന്‍റെ പ്ര​തി​ഭ കൊ​ണ്ടാ​ണ് ഈ ​നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​ത്.  സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് മു​ഴു​നീ​ള ക​ഥാ​പാ​ത്രം വേ​ണ​മെ​ന്നൊ​ന്നും താ​ര​ത്തി​നു നി​ർ​ബ​ന്ധ​മി​ല്ല. ചെ​റി​യ അ​തി​ഥി വേ​ഷ​ങ്ങ​ൾ​ക്കു പോ​ലും ന​ടി ഈ​ടാ​ക്കു​ന്ന​ത്…

Read More

കൊമ്പനെ പിടിച്ച ഫ്ളോറിഡയിലെ “മമ്മൂട്ടി’; വള്ളവും വലയും ചൂണ്ടയുമൊന്നുമില്ലാതെ സ്രാവിനെ പിടിച്ച് യുവാവ്

“നീ കടലു കണ്ടിട്ടുണ്ടോ… അയിലേം ചാളേമല്ലാതെ ശരിക്കൊള്ള മീനെ നീ കണ്ടിട്ടുണ്ടോ… അരയന്‍റെ ചൂരും ചുണയും നിനക്കൊണ്ടങ്കീ പുറങ്കടലിൽ പോയൊരു കൊമ്പനെ പിടിച്ചാണ്ടുവാ…’ മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് ആയ അമരം എന്ന സിനിമയിൽ രാഘവനോട് (അശോകൻ) അച്ചൂട്ടി (മമ്മൂട്ടി) പറയുന്ന ഡയലോഗ് ആണിത്. തിയറ്ററുകളെ കോരിത്തരിപ്പിച്ച ഭരതൻ ചിത്രത്തിലെ ഡയലോഗും ചിത്രത്തിലെ മമ്മൂട്ടിയുടെ സ്രാവ് വേട്ടയും എന്നും മലയാളികളുടെ മനസിലുണ്ടാകും.പറഞ്ഞുവരുന്നത്, കേരളത്തിലെ കടപ്പുറത്തെ കഥയല്ല. ഫ്ളോറിഡയിലെ പൈൻ ഐലൻഡിലുണ്ടായ സംഭവമാണ്. വള്ളവും വലയും ചൂണ്ടയുമൊന്നുമില്ലാതെ സ്രാവിനെ പിടിച്ച…

Read More