
കുവൈത്തിലെ പതിമൂന്നാമത്തെ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ജലീബ് അൽ ശുയൂഖിൽ
കുവൈത്ത് സിറ്റി : കുവൈത്തിൽ പതിമൂന്നാമത്തെ ശാഖ തുറന്ന് നെസ്റ്റോ ഹൈപ്പർമാർക്കറ്റ്. ഹൈപ്പർമാർക്കറ്റ് രംഗത്തെ പ്രമുഖരായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഇന്ന് മുതൽ ഇനി ജലീബ് അൽ ശുയൂഖിൽ പ്രവർത്തനമാരംഭിച്ചു . കുവൈത്തിലെ പതിമൂന്നാമത്തേയും ജി.സി.സിയിലെ നൂറ്റിമൂന്നാമത്തേയും ശാഖയാണിത്. ബ്ലോക്ക് ഒന്നിൽ ഖാലിദ് അഖാബ് സ്ട്രീറ്റിലാണ് പുതിയ ഔട്ട്ലെറ്റ്. ബുധനാഴ്ച രാവിലെ 11ന് പുതിയ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്യും. മൂന്നു നിലകളിലായി ഒരുക്കിയിരിക്കുന്ന ഔട്ട്ലെറ്റ് ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുമെന്ന് നെസ്റ്റോ കുവൈത്ത് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു….