സ്ത്രീകൾ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ അഭിനയിക്കാൻ പല പുരുഷ താരങ്ങൾക്കും വിമുഖത: വിദ്യ ബാലൻ
സ്ത്രീകൾ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയിൽ അഭിനയിക്കാൻ പല പുരുഷതാരങ്ങളും ഇന്നും തയ്യാറാകുമെന്ന് താൻ കരുതുന്നില്ലെന്ന് ബോളിവുഡ് താരം വിദ്യ ബാലൻ. തന്റെ വിജയചിത്രങ്ങൾ കാരണം തന്നോടൊപ്പം സ്‌ക്രീൻ സ്‌പേസ് പങ്കിടാൻ പ്രമുഖ പുരുഷ താരങ്ങള്‍ വിമുഖത കാണിച്ചുവെന്നും നടി കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. നെപ്പോട്ടിസത്തെക്കുറിച്ചും വിദ്യ ബാലന്‍ അഭിമുഖത്തിൽ തുറന്നുപറഞ്ഞു. തങ്ങൾ അവരെക്കാൾ മികച്ച സിനിമകൾ ചെയ്യുന്നുണ്ടെന്നും ഇത്തരം വേഷങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നത് ശരിക്കും അവരുടെ നഷ്ടമാണെന്നും വിദ്യ ബാലൻ പറഞ്ഞു. സ്ത്രീകൾ…