
ടിബറ്റിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി: ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രകമ്പനമുണ്ടായതായി റിപ്പോർട്ട്
നേപ്പാൾ അതിർത്തിക്കടുത്തുള്ള ടിബറ്റിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉൾപ്പെടെ ഒന്നിലധികം ഭൂചലനങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ട്. നേപ്പാളിലെ ലോബുഷെയിൽ നിന്ന് 93 കിലോമീറ്റർ വടക്കുകിഴക്കായി ഇന്നുരാവിലെ 6.35നാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്തു. ഇതിന്റെ ഫലമായി ബീഹാർ, ആസാം, പശ്ചിമ ബംഗാൾ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. ചൈനയുടെ ടിബറ്റ് മേഖലയിൽ 10 കിലോമീറ്റർ (ആറ് മൈൽ) ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ…