ഇ​ല​ക്ട്രോ​ണി​ക് പാ​സ്‌​പോ​ർ​ട്ട് ഗേ​റ്റ് സംവിധാനവുമായി സൗ​ദി അറേബ്യയിലെ നി​യോം വിമാനത്താവളം

ഇ​ല​ക്ട്രോ​ണി​ക് പാ​സ്‌​പോ​ർ​ട്ട് ഗേ​റ്റ് സം​വി​ധാ​ന​വു​മാ​യി സൗ​ദി അറേബ്യയിലെ നി​യോം വി​മാ​ന​ത്താ​വ​ളം. അ​ന്താ​രാ​ഷ്‌​ട്ര യാ​ത്ര​ക്കാ​രു​ടെ യാ​ത്രാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്. ബ​യോ​മെ​ട്രി​ക് ഇ-​പാ​സ്‌​പോ​ർ​ട്ട് സ്‌​കാ​ന​റു​ക​ളും ഉ​യ​ർ​ന്ന റെ​സ​ല്യൂ​ഷ​നു​ള്ള ക്യാ​മ​റ​ക​ളു​മു​പ​യോ​​ഗി​ച്ചു​ള്ള സേ​വ​ന​മാ​ണ് ഇ​വി​ടെ​യു​ണ്ടാ​വു​ക. യാ​ത്ര​ക്കാ​ര്‍ക്ക് ന​ട​പ​ടി​ക​ള്‍ സ്വ​യം പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ഇ​ത് വ​ഴി സാ​ധി​ക്കും. ജ​വാ​സ​ത്ത്, സൗ​ദി ഡാ​റ്റ ആ​ൻ‍ഡ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റലി​ജ​ൻ​സ് അ​തോ​റി​റ്റി (എ​സ്ഡി​എ​ഐ​എ), നാ​ഷ​ന​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്റ​ർ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും നി​യോ​മും ത​മ്മി​ൽ സ​ഹ​ക​രി​ച്ചാ​ണി​ത്.

Read More

സൗദിയിലെ നിയോമിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച് ഖത്തര്‍ എയര്‍വേസ്

സൗദി അറേബ്യയിലെ പുതിയ ആകർഷണമായ നിയോമിലേക്ക് സർവീസിന് തുടക്കമിട്ട് ഖത്തർ എയർവേസ്. ശനി, വ്യാഴം ദിവസങ്ങളിലായി ആഴ്ചയിൽ രണ്ട് സർവീസുകളാണ് നടത്തുക. സൗദിയിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ യാംബുവിലേക്കുള്ള സർവീസ് കഴിഞ്ഞ ദിവസം ഖത്തർ എയർവേസ് പുനരാരംഭിച്ചിരുന്നു. ഇതോടെ സൌദിയിൽ ഖത്തർ എയർവേസ് സർവീസുള്ള നഗരങ്ങളുടെ എണ്ണം 9 ആയി.

Read More