
‘മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ചരിത്രപരമായ കത്തുകൾ തിരികെ തരണം’; രാഹുൽ ഗാന്ധിയോട് കേന്ദ്രസർക്കാർ
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ചരിത്രപരമായ കത്തുകൾ തിരികെ നൽകാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ മ്യൂസിയം ആന്റ് ലൈബ്രറി (പിഎംഎംഎൽ). 2008ൽ അന്നത്തെ യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരം ഈ കത്തുകൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിൽ നിന്ന് നീക്കം ചെയ്തിരുന്നു. അതിനുശേഷം കത്തുകൾ സ്വകാര്യമായി സൂക്ഷിച്ചുവരികയായിരുന്നു. 1971ൽ ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ഫണ്ട് കത്തുകൾ പിഎംഎംഎല്ലിന് നൽകിയിരുന്നു. അന്ന് പിഎംഎംഎൽ നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി (എൻഎംഎംഎൽ) എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതിനുശേഷമാണ് 2008ൽ…