
നിപ ആശങ്ക കുറയുന്നു: 42 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
42 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിൽ ഹൈറിസ്‌ക് കാറ്റഗറിയിലുൾപ്പെട്ട, രോഗ ലക്ഷണങ്ങളോടു കൂടിയ 23 പേരുടെ സാമ്പിളുകളും ഉണ്ടായിരുന്നു. അവ നെഗറ്റീവ് ആയത് ആശ്വാസകരമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. “ഇനി കുറച്ചു പേരുടെ ഫലം കൂടി വരാനുണ്ട്. 19 ടീമുകളുടെ പ്രവർത്തനം ഫീൽഡിൽ നടക്കുന്നുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ നില മെച്ചപ്പെടുന്നുണ്ട്. പൊലീസിൻ്റെ സഹായത്തോടെ രോഗികളുമായി സമ്പർക്കത്തിൽ വന്നവരുടെ കോൺടാക്ട് ട്രെയ്സ് ചെയ്യും. മൊബൈൽ ടവർ ലെക്കേഷൻ നോക്കും. ജാനകി കാട്ടിൽ…