നിപ നിയന്ത്രണ വിധേയം; ഇതുവരെയുള്ള പരിശോധനാഫലം നെഗറ്റീവ്: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.ഇതുവരെയുള്ള പരിശോധനാഫലം നെഗറ്റീവാണ്.നിപ്പ വൈറസ് വ്യാപനം മെയ് മുതൽ സെപ്റ്റംബർ വരെയാണ്.ഈ സമയത്ത് ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രകൃതിയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാൻ ശ്രമിക്കുന്നുണ്ട്.എംപോക്സ് സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. രണ്ടാമത് ഒരാൾക്ക് ഇല്ല എന്നത് ഉറപ്പുവരുത്തിയാണ് പോകുന്നതെന്നും മന്ത്രി അറിയിച്ചു

Read More

കണ്ണൂരില്‍ നിപയില്ല; രണ്ട് പേരുടെയും ഫലം നെഗറ്റീവ്

നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേര്‍ക്കും നിപയില്ലെന്ന് പരിശോധനഫലം. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് രണ്ടുപേരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ ആശങ്കകള്‍ നീങ്ങി. മാലൂര്‍ പഞ്ചായത്തിലെ പിതാവിനെയും മകനെയുമാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളിയാഴ്ച പ്രവേശിപ്പിച്ചത്. പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…

Read More

നിപ രോഗബാധ ; പരിശോധനയ്ക്ക് അയച്ച 7 പേരുടെ ഫലം നെഗറ്റീവ്

മലപ്പുറത്ത് നിപ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 7 പേരുടെ സാമ്പിളുകൾ നെഗറ്റീവ്.ആറ് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുളളത്.നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കൾക്കും രോഗലക്ഷണമില്ല. 14 കാരന്റെ സമ്പർക്കപ്പട്ടികയിൽ 330 പേരാണുളളത്. ഇവരിൽ 101 പേരെ ഹൈറിസ്ക്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുളളത്. 68 പേർ ആരോഗ്യ പ്രവർത്തകരാണ്. മരിച്ച കുട്ടി സുഹൃത്തുക്കൾക്കൊപ്പം മരത്തിൽ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി വിവരമുണ്ട്. ഇവിടെ വവ്വാലിൻ്റെ സാന്നിദ്ധ്യവും സ്ഥിരീകരിച്ചു. പ്രദേശത്ത്…

Read More

കേന്ദ്രമന്ത്രിയാകുമോ എന്നതിൽ ഇനിയും പറയുന്നത് നെഗറ്റീവ് ആവും; ഒരുപാട് പേര് വിളിച്ചു ഉപദേശിച്ചു: സുരേഷ് ​ഗോപി

ഇന്നത്തെ ദിവസം അതിരുകളില്ലാത്ത സന്തോഷമുണ്ടെന്ന് നിയുക്ത എംപി സുരേഷ് ​ഗോപി. കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ എംപി എന്ന ഭാരം തലയിൽ എടുത്തു വയ്ക്കുന്നില്ല. ഞാൻ മറ്റൊരു എംപിയാണെന്നും ഡൽഹിയിലെത്തിയ സുരേഷ് ഗോപി പറഞ്ഞു. വീറും വാശിയോടെയും മറ്റുള്ളവർക്ക് ചെയ്യാൻ പറ്റാത്തത് ചെയ്യണം. കേന്ദ്രമന്ത്രിയാകുമോ എന്നതിൽ ഇനിയും പറയുന്നത് നെഗറ്റീവ് ആവും. ഒരുപാട് പേര് വിളിച്ചു ഉപദേശിച്ചു. എല്ലാം ദൈവ നിശ്ചയം പോലെ നടക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.  താൻ കേരളത്തിനെ പ്രതിനിധീകരിക്കുന്നയാളാണെന്നും ഒരു പ്രദേശത്തിന്‍റെ…

Read More

അമീബിക് മസ്തിഷ്കജ്വരം: നിരീക്ഷണത്തിലുള്ള കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്

അമീബിക് മസ്തിഷ്കജ്വരമെന്ന സംശയത്തിൽ നിരീക്ഷണത്തിലാക്കിയ കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്. മുന്നിയൂർ സ്വദേശിയായ 5 വയസുകാരിക്കൊപ്പം കടലുണ്ടി പുഴയിലെ അതേ കടവിൽ കുളിച്ച കുട്ടികളുടെ പരിശോധനാ ഫലമാണ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചത്. ലക്ഷണങ്ങളോടെ രണ്ട് ദിവസം മുമ്പാണ് കുട്ടികളെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് വയസുകാരി അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്. മലപ്പുറം കടലുണ്ടി പുഴയിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയിലാണ് പഞ്ചായത്തും ആരോഗ്യവ വകുപ്പും.  കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ…

Read More

ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ചിത്രം എന്ന ആരോപണം; സിനിമയുടെ പേരില്‍ ഒരാളുടെ വിധിയെഴുതുന്നത് ശരിയാണോ?; ഉണ്ണി മുകുന്ദൻ

മലയാളത്തിന്റെ പ്രിയതാരമാണ് ഉണ്ണി മുകുന്ദൻ. താരത്തിന്റെ പുതിയ ചിത്രമാണ് ജയ് ഗണേഷ്. ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ചിത്രം എന്ന ആരോപണം ഉയർത്തി വിമർശിക്കുന്നവർക്ക് മറുപടിയുമായി ഉണ്ണി മുകുന്ദൻ രംഗത്ത്. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയെയോ മതത്തെയോ പിന്തുണയ്ക്കുന്ന ഒരു ഡയലോഗ് ചിത്രത്തിലുണ്ടെന്ന് തെളിയിച്ചാല്‍ താൻ ഈ പണി അവസാനിപ്പിക്കുമെന്ന് പറയുകയാണ് ഉണ്ണി മുകുന്ദൻ. ‘ജയ് ഗണേഷ്’ എന്ന സിനിമയുടെ ഗള്‍ഫ് റിലീസ് സംബന്ധിച്ച നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം. ‘ജയ് ഗണേഷില്‍ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയെയോ മതത്തെയോ പിന്തുണയ്ക്കുന്ന ഒരു ഡയലോഗ് പോലുമില്ല….

Read More

മലൈക്കോട്ടൈ വാലിബന്‍ സ്വീകരിച്ചി‌ല്ലെങ്കില്‍ രണ്ടാം ഭാഗം ആലോചിക്കാനാകില്ല: സംവിധായകന്‍ ലിജോ പെല്ലിശേരി

മലൈക്കോട്ടൈ വാലിബന്‍ സിനിമയ്ക്കെതിരായ ഹേറ്റ് ക്യാംപയിന്‍ എന്തിനെന്നറിയില്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. നെഗറ്റീവ് റിവ്യൂവിനെപ്പറ്റി ചിന്തിക്കുന്നില്ല. അത് തനിക്ക് പ്രശ്നമല്ല. വാലിബന് ഒരു മുത്തശ്ശി കഥയുടെ വേഗതമാത്രമാണ് ഉള്ളത്. നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുത് . ഷോ കണ്ട പ്രേക്ഷകര്‍ പറയുന്നതാണ് കൂടുതല്‍ സ്വീകരിക്കുന്നത്. സിനിമ സ്വീകരിക്കപ്പെട്ടില്ലെങ്കിൽ ഇതിന്റെ സീക്വലും പ്രീക്വലും ആലോചിക്കാൻ കഴിയില്ലെന്നും പ്രസ് മീറ്റിൽ ലിജോ പറഞ്ഞു. ‘‘ഇന്നലെ രാവിലെ ഫസ്റ്റ് ഷോ കഴിഞ്ഞത് മുതൽ ഈ സിനിമയ്ക്കെതിരെ ആക്രമണം നടക്കുന്നു….

Read More

‘ബോഡിഷെയ്മിംഗ് സ്വീകാര്യമല്ല’: മനസ് തുറന്ന് ഹണി റോസ്

മലയാള സിനിമയിലെ മുന്‍നിര നായികയാണ് ഹണി റോസ്.  ഹണി റോസ് തൻ്റെ ഹെയര്‍സ്‌റ്റൈല്‍ മാറ്റിയത് അടുത്തിടെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ മാറ്റത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയുടെ പ്രതികരണത്തെക്കുറിച്ചും ഹണി റോസ് മനസ് തുറക്കുകയാണ്. ഒരു ഓണ്‍ലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഒരു മാറ്റം ആകട്ടെ എന്ന് കരുതിയാണ് ഹണി റോസ് ഹെയര്‍ സ്‌റ്റൈല്‍ മാറ്റിപ്പിടിക്കാന്‍ തീരുമാനിക്കുന്നത്. ജീവിതം ഒന്നല്ലേയുള്ളു. അതുകൊണ്ട് പരീക്ഷണത്തിന് മുതിര്‍ന്നു എന്നാണ് താരം പറയുന്നത്. ചെയ്തു വന്നപ്പോള്‍ ഇത് കൊള്ളാമെന്ന് എനിക്കും…

Read More

‘കുടുംബം നല്ല രീതിയില്‍ കൊണ്ടുപോവുന്നത് സ്ത്രീയുടെ മാത്രം കഴിവല്ല’: മറുപടിയുമായി അനുമോൾ

സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുമോൾ ഇപ്പോൾ തന്റെ വിമര്‍ശകർക്ക് നൽകിയ മറുപടിയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. പെണ്‍കുട്ടികള്‍ വിവാഹത്തേക്കുറിച്ച്‌ കേട്ടാണ് വളരുന്നതെന്ന് താരം ഒരു അഭിമുഖത്തില്‍ പറയുന്നു. ചെറുപ്പത്തിലെ എന്ത് ചോദിച്ചാലും കല്യാണം കഴിച്ചിട്ട് ഭര്‍ത്താവ് സമ്മതിക്കുകയാണെങ്കില്‍ അത് ചെയ്‌തോളൂ എന്നാണ് പറയാറുള്ളത്. ഭര്‍ത്താവായാല്‍ രണ്ട് തല്ലിയാലും കുഴപ്പമില്ല എന്നൊക്കെ കേട്ടാണ് നമ്മള്‍ വളരുന്നത് എന്നാണ് അനുമോള്‍ പറഞ്ഞത്. അതിനു താഴെയാണ് വിമര്‍ശിച്ചുകൊണ്ട് ഒരു വിഭാഗം എത്തിയത്. ഒരു കുടുംബം നല്ല രീതിയില്‍ കൊണ്ടുപോകുന്നത് സ്ത്രീയുടെ കഴിവാണ്. അതിനു…

Read More

നിപ വെെറസ്: ഏഴ് സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ്

പരിശോധനയ്ക്കയച്ച ഏഴ് സാമ്പിളുകള്‍ കൂടി നിപ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആറ് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചതെന്നും മന്ത്രി അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള 981 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.

Read More