
നീറ്റ് ചോദ്യ പേപ്പർ ചോർച്ച; കൂടുതൽ തെളിവുകൾ പുറത്ത്, 13 പേരെ അറസ്റ്റ് ചെയ്തു
രാജ്യത്ത് നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. ചോദ്യപേപ്പറുകൾക്കായി നൽകിയ ആറ് ചെക്കുകൾ കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെയാണ് അറസ്റ്റ് ചെയ്തത്. നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്നലെ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണസംഘം കൂടുതൽ തെളിവുകൾ കണ്ടെത്തിയത്. നീറ്റ് ചോദ്യ പേപ്പർ ചോർത്തിയ സംഘം ഓരോ പരീക്ഷാർഥികളിൽ നിന്നും 30 ലക്ഷം വെച്ച് കൈപ്പറ്റി എന്നാണ് ബിഹാറിലെ…