
നീറ്റ് ചോദ്യപേപ്പർ ചോർച്ച: മൂന്നു പേരെ കൂടി സിബിഐ അറസ്റ്റ് ചെയ്തു, അറസ്റ്റിലായവരുടെ എണ്ണം 21 ആയി
നീറ്റ്‌യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഒരു എൻഐടി ബിരുദധാരിയെയും രണ്ട് എംബിബിഎസ് വിദ്യാർഥികളെയും സിബിഐ അറസ്റ്റ് ചെയ്തു. ചോദ്യപേപ്പർ ചോർച്ചയുടെ പ്രധാന ആസൂത്രകൻ എൻഐടി ബിരുദധാരിയാണെന്ന് സിബിഐ പറയുന്നു. ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. എംബിബിഎസ് വിദ്യാർഥികളായ കുമാർ മംഗലം ബിഷ്‌ണോയ്, ദീപേന്ദർ ശർമ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന്റെ സൂത്രധാരനും ജംഷദ്പുർ എൻഐടിയിൽനിന്നുള്ള ബി ടെക് ബിരുദധാരിയുമായ ശശികാന്ത് പസ്വാനെയും സിബിഐ അറസ്റ്റ് ചെയ്തു. നേരത്തേ അറസ്റ്റിലായ കുമാർ, റോക്കി എന്നിവരുമായി ശശികാന്ത് പസ്വാന്…