ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ‘നീറ്റ്’ പരീക്ഷ കേന്ദ്രങ്ങൾ പുന:സ്ഥാപിക്കും

ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഗൾഫ് ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ കേന്ദ്രങ്ങൾ പുനസ്ഥാപിക്കാൻ ദേശീയ ടെസ്റ്റിങ് ഏജൻസി തീരുമാനം. ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ടു കേന്ദ്രങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളിൽ പരീക്ഷ നടക്കുമെന്ന് എൻ.ടി.എ ‘എക്സ്’ പ്ലാറ്റ്ഫോം വഴി അറിയിച്ചു. യു.എ.ഇയിൽ നേരത്തെയുള്ള കേന്ദ്രങ്ങളായ ദുബൈ, അബുദബി, ഷാർജ നഗരങ്ങളിൽ പരീക്ഷക്ക് അപേക്ഷിക്കാം. ഇതിനു പുറമെ, ഖത്തർ (ദോഹ), കുവൈത്ത് (കുവൈത്ത് സിറ്റി), ഒമാൻ (മസ്കറ്റ്), സൗദി അറേബ്യ (റിയാദ്), ബഹ്റൈൻ…

Read More