നീറ്റ് പരീക്ഷ ക്രമക്കേട് ; പുനഃപരീക്ഷ ഇല്ലെന്ന് സുപ്രീംകോടതി

നീറ്റ് യുജിയിൽ പുനഃപരീക്ഷയുണ്ടാകില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. നീറ്റ് പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെങ്കിലും പുനഃപരീക്ഷയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായില്ല. ചോദ്യപേപ്പർ ചോർച്ച ജാർഖണ്ഡിലും പാട്നയിലുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അന്വേഷണങ്ങൾ അന്തിമഘട്ടത്തിലല്ല. പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായിട്ടില്ലെന്നും വിധി പ്രസ്താവത്തിലുണ്ട്. 

Read More

നീറ്റ് പരീക്ഷ വിവാദം ; സുപ്രീംകോടതിയുടെ നിർണായക തീരുമാനം ഇന്ന്

നീറ്റ് പരീക്ഷ വിവാദത്തിൽ സുപ്രീംകോടതിയുടെ നിർണായക തീരുമാനം ഇന്ന്. പുനഃപരീക്ഷ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തീരുമാനം എടുക്കും. ഹർജിയിന്മേൽ കേന്ദ്രവും എന്‍ടിഎയും ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമെന്നാണ് ഇരു സത്യവാങ്മൂലങ്ങളിലും ചൂണ്ടിക്കാണിച്ചിട്ടുള്ളത്. നീറ്റ് പരീക്ഷാഫലത്തിൽ അസ്വാഭാവികത ഇല്ലെന്ന് കേന്ദ്രവും ടെലഗ്രാമിൽ പ്രചരിച്ച ചോദ്യപേപ്പർ ദൃശ്യങ്ങൾ വ്യാജമെന്ന് എൻടിഎയും സുപ്രീംകോടതിയെ അറിയിച്ചു. പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ലെന്നും പരീക്ഷ ഫലം റദ്ദാക്കേണ്ടത് ഇല്ലെന്നും എൻടിഎ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാട്ന, ഗ്രോധ…

Read More

നീറ്റ് പരീക്ഷ വിവാദം ; സുപ്രീംകോടതിയുടെ നിർണായക തീരുമാനം ഇന്ന്

നീറ്റ് പരീക്ഷ വിവാദത്തിൽ സുപ്രീംകോടതിയുടെ നിർണായക തീരുമാനം ഇന്ന്. പുനഃപരീക്ഷ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തീരുമാനം എടുക്കും. ഹർജിയിന്മേൽ കേന്ദ്രവും എന്‍ടിഎയും ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമെന്നാണ് ഇരു സത്യവാങ്മൂലങ്ങളിലും ചൂണ്ടിക്കാണിച്ചിട്ടുള്ളത്. നീറ്റ് പരീക്ഷാഫലത്തിൽ അസ്വാഭാവികത ഇല്ലെന്ന് കേന്ദ്രവും ടെലഗ്രാമിൽ പ്രചരിച്ച ചോദ്യപേപ്പർ ദൃശ്യങ്ങൾ വ്യാജമെന്ന് എൻടിഎയും സുപ്രീംകോടതിയെ അറിയിച്ചു. പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ലെന്നും പരീക്ഷ ഫലം റദ്ദാക്കേണ്ടത് ഇല്ലെന്നും എൻടിഎ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാട്ന, ഗ്രോധ…

Read More

നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ല ; പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ

നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന് കേന്ദ്ര സർക്കാർ. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്നും പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങൾ ബാധിച്ചിട്ടില്ലെന്നും ക്രമക്കേടിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

Read More

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച ; സർക്കാർ വാദങ്ങൾ തള്ളി പ്രതികളുടെ കുറ്റസമ്മതം, പരീക്ഷയുടെ തലേദിവസം തന്നെ ചോദ്യപേപ്പർ ചോർന്നുവെന്ന് അറസ്റ്റിലായ വിദ്യാർത്ഥികൾ

നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി പ്രതികളുടെ കുറ്റസമ്മതം. പരീക്ഷയുടെ തലേദിവസം തന്നെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നിരുന്നുവെന്ന് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ പൊലീസിനോട് സമ്മതിച്ചു. 32 ലക്ഷത്തോളം രൂപയ്ക്കാണ് ചോദ്യങ്ങള്‍ ചോര്‍ത്തിനല്‍കിയതെന്നും വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്ത നാലു പ്രതികളാണു കുറ്റസമ്മതം നടത്തിയിരിക്കുന്നത്. നീറ്റ് പരീക്ഷാര്‍ഥിയായ അനുരാഗ് യാദവ്, അമ്മാവനും ദാനാപൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ജൂനിയര്‍ എന്‍ജിനീയറുമായ സിക്കന്ദര്‍ യാദവേന്ദു, ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യസൂത്രധാരന്മാരായ നിതീഷ് കുമാര്‍, അമിത് ആനന്ദ് എന്നിവരാണു പിടിയിലായത്. മേയ്…

Read More

‘ നീറ്റ് പരീക്ഷ തത്കാലം റദ്ദാക്കില്ല ‘ ; വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷിക്കും , കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ

നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ് – നെറ്റ് വിവാദത്തിനിടെ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് ധർമേന്ദ്ര പ്രധാന്റെ പ്രസ്താവന. എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷിക്കുമെന്നും ബീഹാർ സർക്കാർ ചില വിവരങ്ങൾ നൽകിയെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ബിഹാർ പൊലീസ് ചില ക്രമക്കേടുകൾ അറിയിച്ചിട്ടുണ്ട്. കുറ്റക്കാർ എത്ര ഉന്നതരായാലും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകി. ചില വിഷയങ്ങളിൽ…

Read More

നീറ്റ് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു ; രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കി , പരീക്ഷയിൽ അട്ടിമറി നടന്നുവെന്ന് ആരോപണം

നീറ്റ് പരീക്ഷാ ഫലം പുറത്ത് വന്നതോടെ രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ദോസ, കോട്ട എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബങ്ങൾക്ക് വിട്ടുനൽകും. അതേസമയം, നീറ്റ് പരീക്ഷയില്‍ അട്ടിമറി നടന്നുവെന്ന ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികള്‍ രം​ഗത്തെത്തിയിരിക്കുകയാണ്. നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കി. നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോള്‍…

Read More

നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസ് ; എംബിബിഎസ് വിദ്യാർത്ഥി അടക്കം ആറ് പേർ പിടിയിൽ

മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ കേസിൽ എംബിബിഎസ് വിദ്യാർത്ഥി ഉള്‍പ്പെടെ ആറ് പേർ പിടിയിൽ. നീറ്റ് പരീക്ഷ മറ്റൊരാള്‍ക്കു വേണ്ടി എഴുതാനാണ് എംബിബിഎസ് വിദ്യാർത്ഥി അഭിഷേക് ഗുപ്ത ആള്‍മാറാട്ടം നടത്തിയത്. 10 ലക്ഷം രൂപ കൈപ്പറ്റിയാണ് പരീക്ഷയ്ക്ക് എത്തിയത്. രാജസ്ഥാനിലെ ഭരത്പൂരിൽ നിന്നാണ് ആറ് പേരെയും പിടികൂടിയത്. സർക്കാർ മെഡിക്കൽ കോളജ് വിദ്യാർത്ഥിയായ അഭിഷേക് ഗുപ്ത, തന്‍റെ സഹപാഠിയായ രവി മീണ നടത്തുന്ന റാക്കറ്റിന്‍റെ ഭാഗമാണെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. രാഹുൽ ഗുർജർ എന്ന…

Read More

നീറ്റ്: യുഎഇയിൽ പരീക്ഷ എഴുതിയത് 2,209 പേർ

യുഎഇയിലെ 3 കേന്ദ്രങ്ങളിലും നീറ്റ് പരീക്ഷ സുഗമമായി നടന്നു. ഫിസിക്‌സ്, ബയോളജി പേപ്പറുകൾ താരതമ്യേന എളുപ്പമായിരുന്നെങ്കിലും കെമിസ്ട്രി കടുകട്ടിയായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. നീളമേറിയ ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാൻ പാടുപെട്ടു. അതേസമയം, മാസങ്ങൾക്കു മുൻപേ തയാറെടുപ്പ് തുടങ്ങിയതിനാൽ എൻട്രൻസ് നന്നായി എഴുതാനായെന്ന് മറ്റു ചില വിദ്യാർഥികൾ പറഞ്ഞു. യുഎഇയിലെ 3 കേന്ദ്രങ്ങളിലായി (അബുദാബി ഇന്ത്യൻ സ്‌കൂൾ, ദുബായ് ഇന്ത്യൻ ഹൈസ്‌കൂൾ, ഷാർജ ഇന്ത്യൻ സ്‌കൂൾ) 2,209 പേരാണ് നീറ്റ് പരീക്ഷ എഴുതിയത്. മൊത്തം 2,263 റജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും 54…

Read More

നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടു: വിദ്യാർത്ഥിയും അച്ഛനും ജീവനൊടുക്കി

തമിഴ്‌നാട്ടിൽ നിറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് വിദ്യാർഥിയും പിന്നാലെ പിതാവും ജീവനൊടുക്കി. ചെന്നൈ ക്രോംപേട്ട് സ്വദേശികളായ ജഗദീശ്വരനും അച്ഛൻ സെൽവശേഖറുമാണ് ആത്മഹത്യ ചെയ്തത്. നീറ്റിൽ രണ്ടാം തവണയും പരാജയപ്പെട്ടത്തോടെ മകൻ നിരാശയിൽ ആയിരുന്നെന്നും, നീറ്റ് ഒഴിവാക്കാൻ എല്ലാവരും ഒന്നിച്ചു പൊരുതണമെന്നും സെൽവശേഖർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം സംഭാവത്തിന് പിന്നാലെ ഗവർണർ ആർഎൻ രവിക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തി. ഗവർണറുടെ ഹൃദയം കരിങ്കല്ല് പോലെയെന്നും, എത്ര ജീവൻ നഷ്ടമായാലും ഉരുകില്ല എന്നും സ്റ്റാലിൻ…

Read More