
നീറ്റ് ക്രമക്കേടിലെ മോദിയുടെ മൗനം അഴിമതി മറച്ചുവെക്കാനാണെന്ന് കോൺഗ്രസ്
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിൽ പ്രധാനമന്ത്രിയുടെ മൗനം അഴിമതി മറച്ചുവെക്കാനാണെന്ന് കോൺഗ്രസ്.ക്രമക്കേടുകൾ മൂടിവെക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഗാർഖെ. ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് സർക്കാർ പറയുമ്പോഴും എന്തിനാണ് ബീഹാറിൽ 13 പ്രതികളെ അറസ്റ്റ് ചെയ്തതത്. 30 ലക്ഷം മുതൽ 50 ലക്ഷം വരെ നൽകിയാണ് പലരും മാഫിയയിൽ നിന്ന് ചോദ്യപേപ്പർ വാങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കിയത് വൻ അഴിമതിയിലേക്കാണ് ചൂണ്ടിക്കാട്ടുന്നത്. ഗുജറാത്തിലെ ഗോധ്രയിലും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എന്തിനാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തതതെന്നും ഖാർഗെ ചോദിച്ചു. രാജ്യത്തെ…