
കോട്ടയിൽ രണ്ട് വിദ്യാർഥികൾ കൂടി ജീവനൊടുക്കി; ഈ വർഷം ആത്മഹത്യ ചെയ്തത് 23 കുട്ടികൾ
മെഡിക്കൽ, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ കോച്ചിങ് കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയിൽ രണ്ട് വിദ്യാർഥികൾ കൂടി ആത്മഹത്യ ചെയ്തു. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന മഹാരാഷ്ട്ര സ്വദേശി അവിഷ്‌കർ സംബാജി കാസ്ലെ, ബിഹാർ സ്വദേശി ആദർശ് രാജ് എന്നീ വിദ്യാർഥികളാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ഇതോടെ ഈ വർഷം കോട്ടയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ എണ്ണം 23 ആയി. പ്രതിവാര ടെസ്റ്റ് എഴുതിയതിനു പിന്നാലെയാണ് ഇരു വിദ്യാർഥികളും ജീവനൊടുക്കിയത്. ടെസ്റ്റ് കഴിഞ്ഞ് മിനിറ്റുകൾക്ക് ശേഷം കോച്ചിങ് സെൻററിൻറെ ആറാം നിലയിൽ…