നീറ്റ് 2024 ; യുഎഇയിലെ പരീക്ഷാ കേന്ദ്രത്തിന്റെ പേര് പുറത്ത് വിട്ടു

ഗള്‍ഫിലെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ പുഃനസ്ഥാപിക്കാന്‍ തീരുമാനമെടുത്തതിന് പിന്നാലെ യുഎഇയിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തിന്‍റെ പേരും പുറത്തുവിട്ടു. യുഎഇയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ആദ്യത്തേതിന്‍റെ പേരാണ് പുറത്തുവിട്ടത്. ദുബൈയിലെ ഊദ് മേത്തയിലെ ഇന്ത്യന്‍ ഹൈസ്കൂളാണ് (ഐഎച്ച്എസ്) ആദ്യ കേന്ദ്രം. തുടര്‍ച്ചയായി നാലാം തവണയും നീറ്റ് പരീക്ഷക്ക് കേന്ദ്രമായി സ്കൂളിനെ തെരഞ്ഞെടുത്തതായി ഇന്ത്യന്‍ ഹൈ ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് സിഇഒ പുനീത് എംകെ വാസു പ്രസ്താവനയില്‍ അറിയിച്ചു. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ഒന്ന് വീതം മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ…

Read More