രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ; മരിച്ചത് നീറ്റ് പരിശീലനത്തിനെത്തിയ 20കാരൻ

രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് പരിശീലനത്തിനെത്തിയ 20കാരൻ ആത്മഹത്യ ചെയ്തു. യു.പിയിൽ നിന്നുള്ള അശ്വതോഷ് ചൗരസ്യയാണ് മരിച്ചത്. ഈ വർഷം 15ാമത്തെ ആത്മഹത്യയാണ് കോട്ടയിൽ നടക്കുന്നത്. നഗരത്തിലെ ദാദബാരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. ബുധനാഴ്ച രാത്രിയാണ് ആത്മഹത്യ . വ്യാഴാഴ്ച രാവിലെ കുടുംബാംഗങ്ങളുടെ കോളുകൾക്ക് പ്രതികരിക്കാത്തതിനെ തുടർന്നാണ് അശ്വതോഷ് താമസിക്കുന്ന വീടിലെ സഹപാഠികൾ മുറിയിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്ന് നോക്കിയപ്പോഴാണ് അശ്വതോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യു.പിയിൽ മിർസാപൂരിൽ നിന്നുള്ളയാളാണ്…

Read More

നീറ്റ് പിജി പരീക്ഷ മാറ്റണമെന്ന ഹർ‌ജി സുപ്രീം കോടതി തള്ളി

നീറ്റ് പിജി പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഓഗസ്റ്റ് 11ന് നടത്താനിരിക്കുന്ന നീറ്റ്-പിജി 2024 പരീക്ഷ മാറ്റിവയ്ക്കണമെന്നായിരുന്നു ഹർജി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. അടിയന്തരമായി വാദം കേൾക്കണമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ഇന്നലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഏതാനും ഹർജിക്കാരുടെ ആഹ്വാനത്താൽ രണ്ട് ലക്ഷം വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ലെന്ന്…

Read More

നീറ്റ് പരീക്ഷ നടത്തിപ്പില്‍ വീഴ്ചകൾ ആവര്‍‌ത്തിക്കരുത്; കേന്ദ്രത്തിനും ദേശിയ പരീക്ഷ ഏജന്‍സിക്കും മുന്നറിയിപ്പ് നൽകി സുപ്രീം കോടതി

നീറ്റ് പരീക്ഷ നടത്തിപ്പില്‍ വീഴ്ചകള്‍ ആവര്‍‌ത്തിക്കരുതെന്ന് കേന്ദ്രത്തിനും ദേശിയ പരീക്ഷ ഏജന്‍സിക്കും മുന്നറിയിപ്പ് നൽകി സുപ്രീം കോടതി. പാളിച്ചകള്‍ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച കോടതി സർക്കാർ നിയോഗിച്ച സമിതിയുടെ പരിഗണനാ വിഷയങ്ങളും നിശ്ചയിച്ചു. ചോദ്യപേപ്പർ വ്യാപകമായി ചോർന്നിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വീണ്ടും വ്യക്തമാക്കി നീറ്റ് പരീക്ഷയടക്കം കേന്ദ്രീകൃത ദേശീയ പരീക്ഷകളെ സംബന്ധിച്ച് ഉയരുന്ന പരാതികൾ പരിഹരിക്കാന്‍ ഈ വർഷം തന്നെ തിരുത്തല്‍ നടപടികളെടുക്കണമെന്ന നിർദ്ദേശമാണ് കോടതിയിൽ നിന്ന് ഉണ്ടായത്. പരീക്ഷകളുടെ സുത്യാര്യമായ നടത്തിപ്പിന് നിർദേശങ്ങൾ മുന്നോട്ട്…

Read More

നീറ്റ് പരീക്ഷ: ഒന്നാം റാങ്കുകാര്‍ 17 ആയി; പുതിയ റാങ്ക് പട്ടിക പുറത്ത്

നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട് പുതുക്കിയ റാങ്ക് പട്ടിക എൻ.ടി.എ പ്രസിദ്ധീകരിച്ചു. സുപ്രീം കോടതി നിർദേശ പ്രകാരമാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയവരുടെ മാർക്ക് തിരുത്തി റാങ്ക് പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്. നാല് ലക്ഷം പേർക്ക് സുപ്രീം കോടതി തീരുമാനം പ്രകരാം അഞ്ച് മാർക്ക് കുറഞ്ഞു. ഇതോടെ മുഴുവൻ മാർക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 67ൽ നിന്ന് 17 ആയി. ഒന്നാം റാങ്ക് കിട്ടിയ…

Read More

നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക ഉടനെന്ന് കേന്ദ്രം; 44 പേർക്ക് 1ാം റാങ്ക് നഷ്ടമാകും

നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടി ഉടൻ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. 44 പേർക്ക് ഒന്നാം റാങ്ക് നഷ്ടമാകും. വിദ്യാഭ്യാസ മന്ത്രി എൻടിഎ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി ചർച്ച ചെയ്തു. സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. നിലവിൽ ഒന്നാം റാങ്കുള്ള പലരും 88ആം സ്ഥാനം വരെ പിന്നോട്ട് പോകാൻ സാധ്യതയുണ്ട്.  ജൂൺ നാലിന് ഫലം പ്രഖ്യാപിച്ചപ്പോൾ 67 പേർ 720ൽ 720 മാർക്കും നേടി ഒന്നാം…

Read More

നീറ്റ് ഹർജികളില്‍ സുപ്രീം കോടതിയില്‍ ഇന്ന് വീണ്ടും വാദം; പ്രത്യേക സമിതി ഇന്ന് റിപ്പോർട്ട് നല്‍കും

രണ്ട് നീറ്റ് ഹർജികളില്‍ സുപ്രീം കോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരും. പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികളില്‍ ഇന്ന് കേന്ദ്രത്തിന്റെ വാദമാണ് നടക്കുക. ഇന്നലെ ഹർജിക്കാരുടെ വാദം പൂർത്തിയാക്കിയിരുന്നു. നീറ്റ് പരീക്ഷ ചോദ്യ പേപ്പർ കൂടുതല്‍ സ്ഥലങ്ങളില്‍ ചോർന്നതിന് തെളിവില്ല എന്ന നിലപാടില്‍ കോടതി ഉറച്ചു നില്‍ക്കുകയാണ്. പല പരീക്ഷ കേന്ദ്രങ്ങളിലും പിഴവുകള്‍ ഉണ്ടായി എന്ന ഹർജിക്കാരുടെ വാദം സമ്മതിക്കാം. എന്നാല്‍ പിഴവുകളും ചോദ്യപേപ്പർ ചോർച്ചയും രണ്ടായാണ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.  എട്ടു കേന്ദ്രങ്ങളില്‍ ചോദ്യപേപ്പർ സെറ്റ് മാറി…

Read More

കഴിഞ്ഞ 7 വർഷത്തിനിടെ നീറ്റ് പരീക്ഷ പേപ്പർ ചോർന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ല; ആക്ഷേപങ്ങൾ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളത്: ധർമേന്ദ്ര പ്രധാൻ

കഴിഞ്ഞ 7 വർഷത്തിനിടെ പരീക്ഷ പേപ്പർ ചോർന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും പട്നയിൽ മാത്രമേ നീറ്റ് പരീക്ഷ ക്രമക്കേട് കണ്ടെത്താൻ സാധിച്ചിട്ടുള്ളൂവെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ് പരീക്ഷ ക്രമക്കേട് ലോക്സഭയിൽ ഉന്നയിച്ചതിനെ തുടർന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ക്രമക്കേടിൽ സിബിഐ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ മന്ത്രി നീറ്റ് പരീക്ഷക്കെതിരായ ആക്ഷേപങ്ങൾ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്നും വിമർശിച്ചു. കഴിഞ്ഞ 7 വർഷത്തിനിടെ പരീക്ഷ പേപ്പർ ചോർന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസരം​ഗത്തിന്റെ നിലവാരം തകർത്തത് കോൺ​ഗ്രസാണെന്നും  ധർമേന്ദ്ര പ്രധാൻ…

Read More

നീറ്റ് യുജി പരീക്ഷ; വിദ്യാർത്ഥികളുടെ മാർക്ക് പ്രസിദ്ധീകരിക്കാൻ നിർദ്ദേശിച്ച് സുപ്രീംകോടതി

നീറ്റ് യുജി പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച മാർക്ക് പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശം. റോൾ നമ്പർ മറച്ച് ഒരോ സെൻ്ററിലും പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ മാർക്ക് വിശദമായി പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശം നല്‍കിയിരിക്കുന്നത്. ശനിയാഴ്ച്ച 5 മണിക്കുള്ളിൽ മാർക്ക് പ്രസിദ്ധീകരിക്കാനാണ് നിർദ്ദേശം. ലിഷയത്തില്‍ തിങ്കളാഴ്ച്ചയോടെ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു. നീറ്റ് കേസ് തിങ്കളാഴ്ച്ച പത്തരയ്ക്ക് വീണ്ടും വാദം കേൾക്കാമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. ഈ മാസം ജൂലായ് 24 മുതലാണ് കൗൺസിലിംഗ് നടത്താൻ തീരുമാനമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.neet ug…

Read More

നീറ്റ് ചോദ്യപേപ്പർ ചോർച്ചാവിഷയത്തിൽ വാദം തുടങ്ങി സുപ്രീം കോടതി; ഹർജിയുമായി എത്രപേരെന്ന് ചോദിച്ച് കോടതി

നീറ്റ് ചോദ്യപേപ്പർ ചോർച്ചാവിഷയത്തിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി. പുനഃപരീക്ഷ ആവശ്യപ്പെടുന്ന വിദ്യാർഥികൾക്കു വേണ്ടിയുള്ള വാദമാണ് ആദ്യം. എത്ര വിദ്യാർഥികളാണ് സുപ്രീം കോടതിയിൽ ഹർജിയുമായി എത്തിയതെന്ന് അറിയിക്കാൻ സുപ്രീം കോടതി ദേശീയ പരീക്ഷ ഏജൻസിയോടു നിർദേശിച്ചു. ഉച്ചയ്ക്ക് മുൻപ് ഇക്കാര്യം അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജിക്കാരായ വിദ്യാർഥികളുടെ മാർക്ക് വിവരവും അറിയിക്കണം. ഹർജിക്കാർക്കു വേണ്ടി നരേന്ദ്ര ഹൂഡയാണ് ആദ്യം വാദമുന്നയിക്കുന്നത്. നിലവിലെ പട്ടിക പ്രകാരം മെഡിക്കൽ പ്രവേശനത്തിനു യോഗ്യത നേടിയ 1.08 ലക്ഷം വിദ്യാർഥികളിൽ പെടുന്ന 254 പേരും അതിനു…

Read More

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്; സുപ്രധാന പ്രതി പിടിയില്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസില്‍ സുപ്രധാന പ്രതി പിടിയില്‍. റോക്കി എന്ന രാകേഷ് രഞ്ജനെ സിബിഐ അറസ്റ്റ് ചെയ്തത്. പാട്‌നയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനു പിന്നാലെ അന്വേഷണ സംഘം പാട്‌നയിലേയും കൊല്‍ക്കത്തയിലേയും വിവിധ സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തി. തുടര്‍ന്ന് നിരവധി രേഖകള്‍ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനായി രാകേഷ് രാജനെ 10 ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.  റോക്കി എന്ന രാകേഷ് രാജന്‍ റാഞ്ചിയില്‍ ഹോട്ടല്‍ നടത്തുകയാണ്. ഇയാളാണ് നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. കൂടാതെ പരീക്ഷ…

Read More