
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ താരം നീരജ് ചോപ്ര ഫൈനലിൽ
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ പ്രവേശിച്ചു. കഴിഞ്ഞ സീസണിലെ വെള്ളി മെഡൽ ജേതാവായ നീരജ് ആദ്യ ശ്രമത്തിൽ തന്നെ 88.77 മീറ്റർ എറിഞ്ഞാണ് ഇത്തവണ ഫൈനലിൽ കടന്നത്. ഇതോടെ നീരജ് ചോപ്ര പാരീസ് ഒളിമ്പിക്സിനും യോഗ്യത നേടിയിട്ടുണ്ട്. ഹംഗറിലെ ബുഡാപെസ്റ്റിലാണ് ചാമ്പ്യൻഷിപ്പ് പുരോഗമിക്കുന്നത്. 83 മീറ്ററായിരുന്നു ഫൈനലിൽ പ്രവേശിക്കാനുള്ള ദൂരം. എന്നാൽ 88.77 മീറ്റർ ദൂരത്തേക്കാണ് നീരജ് ആദ്യ ശ്രമത്തിൽ തന്നെ ജാവലിൻ എറിഞ്ഞത്. ആദ്യ ശ്രമത്തിൽ ഇതുവരെ ആരും…