‘ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ്ങ് വേണം, ഇല്ലെങ്കില്‍ തിരക്കിലേക്കും സംഘർഷത്തിലേക്കും അത് വഴിവെക്കും’; എം.വി ഗോവിന്ദൻ

ശബരിമലയിൽ സ്പോട് ബുക്കിങ്ങ് വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. നിലവിൽ 80000 ആണ് വെർച്വൽ ക്യൂവിൽ നിജപ്പെടുത്തിയിരിക്കുന്ന എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണം. ഇല്ലെങ്കിൽ ശബരിമലയിൽ തിരക്കിലേക്കും സംഘർഷത്തിലേക്കും അത് വഴിവെക്കും. വർഗീയവാദികൾക്ക് മുതലെടുക്കാനുള്ള അവസരമായി അത് മാറും. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ‘നിലവില്‍ 80,000 ആണ് വെര്‍ച്വല്‍ ക്യൂവിനായി നിജപ്പെടുത്തിയ എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണം. അല്ലെങ്കില്‍ അത് തിരക്കിലേക്കും…

Read More

വീട്ടിലുണ്ടാക്കുന്ന ചായയുടെയും പാലിന്റെയും പേരിൽ  പരാതിയുമായി നവദമ്പതികൾ; പ്രശ്നത്തിന് പരിഹാരമുണ്ടാക്കി പൊലീസ്

വീട്ടിലുണ്ടാക്കുന്ന ചായയുടെയും പാലിന്റെയും പേരിൽ  പരാതിയുമായി എത്തിയ നവദമ്പതികളുടെ അവസ്ഥ ആലോചിച്ച് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായിരുന്നു ഉത്തർപ്രദേശിലെ ആഗ്രയിലെ പൊലീസുകാർ. കാര്യം വളരെ നിസാരമായിരുന്നെങ്കിലും സംസാരിച്ച് മൊത്തത്തിൽ വഷളായി. അപ്പോൾ പിന്നെ മറ്റ് ആരോപണങ്ങളുമുണ്ടായി. ഒടുവിൽ ഇരുവരെയും പൊലീസുകാർ ഇടപെട്ട് കുടുംബ കൗൺസിലിങിന് അയച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയിരിക്കുകയാണ് പൊലീസ്. കഴിഞ്ഞ ഏപ്രിലിൽ വിവാഹിതരായ ദമ്പതികളാണ് കേസിലെ കക്ഷികൾ. നഗരത്തിൽ ജനിച്ച്, അവിടുത്തെ ചുറ്റുപാടിൽ വളർന്നുവന്ന യുവാവിന് ചായ കുടിക്കാനാണ് ഇഷ്ടം. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന…

Read More

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; പ്രധാനമന്ത്രിയുടെ സന്ദർശനത്തില്‍ അനുകൂല നടപടി പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി

വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറ്റന്നാള്‍ പ്രധാനമന്ത്രി വയനാട്ടിലെത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുരന്ത തീവ്രത അറിയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒമ്പതംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വയനാട്ടില്‍ സമഗ‌ പുനരധിവാസം ആവശ്യമായിട്ടുണ്ട്. ഇതിന് കേന്ദ്രസഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദശനത്തിൽ അനുകൂല നടപടി പ്രതീക്ഷിക്കുകയാണ്. കേരളം പ്രധാനമന്ത്രിക്ക് വിശദമായ കത്ത് നൽകിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

Read More

മുല്ലപ്പെരിയാർ വിഷയം; പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യാക്കോസ്

മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം പി പാര്‍ലമെന്‍റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീൻ കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സർക്കാർ ഇക്കാര്യം സംസാരിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണകെട്ടിൻ്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ വലിയ അപകടത്തിലാണെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ പഴക്കം…

Read More

ജനങ്ങളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ച് വികസന മാർഗരേഖയിറക്കും: ഫോൺ നമ്പർ പുറത്തിറക്കി രാജീവ് ചന്ദ്രശേഖർ

ജനങ്ങളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ച് തലസ്ഥാന വികസനത്തിനായി മാർഗ്ഗരേഖ ഇറക്കാൻ കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ഇനി കാര്യം നടക്കുമെന്ന മുദ്രാവാക്യത്തിൽ മാത്രമൂന്നിയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം. നടത്തേണ്ട കാര്യങ്ങൾ ജനങ്ങൾക്ക് അറിയിക്കാൻ ഫോൺ നമ്പർ അടക്കം നൽകിയാണ് പുതിയ പ്രചാരണം വികസനം, വികസനം, വികസനം. പ്രചാരണത്തിന്റെ ഒന്നാം ദിനം മുതൽ രാജീവ് ചന്ദ്രശേഖർ ഊന്നിപ്പറയുന്നത് ഒറ്റ അജണ്ടയാണ്. ഇനി കാര്യം നടക്കും എന്ന ടാഗ് ലൈൻ വികസനത്തിനുള്ള ഗ്യാരണ്ടിയും സിറ്റിംഗ് എംപി ശശി തരൂരിനുള്ള…

Read More

നവകേരള സദസ്സിന് ദീപാലങ്കാരം വേണം; നിര്‍ദ്ദേശവുമായി ലേബര്‍ ഓഫീസര്‍

നവകേരള സദസിന് പെരുമ്പാവൂരിലെ കടയുമടകളോട് ദീപാലാങ്കാരം നടത്താൻ നിര്‍ദ്ദേശിച്ച്‌ ലേബര്‍ ഓഫീസര്‍. എന്നാല്‍ ദീപാലങ്കാരം നടത്താൻ കടയുടമകളോട് നിര്‍ദ്ദേശിക്കണമെന്ന് നോഡല്‍ ഓഫീസറായ തഹസീല്‍ദാര്‍ അധ്യക്ഷനായ സംഘാടക സമിതിയില്‍ തീരുമാനിച്ചിരുന്നുവെന്നും അത് പ്രകാരം താൻ കടയുടമകളോട് അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നും ലേബര്‍ ഓഫീസര്‍ ജയപ്രകാശ് പറഞ്ഞു. “ഡിസംബര്‍ 10-ന് രാവിലെ പെരുമ്ബാവൂരില്‍ നവകേരള സദസ് നടക്കുകയാണല്ലോ. ഇതൊരു സര്‍ക്കാര്‍ പ്രോഗ്രാം ആണ്. ആയതിനാല്‍ എല്ലാവരും സഹകരിക്കണം. നവകേരള സദസ് പ്രമാണിച്ച്‌ 8/12/2023, 9/12/2023 തീയതികളില്‍ എല്ലാ കടകളിലും ദീപാലങ്കാരം നടത്തേണ്ടതുണ്ട്. ആയതിനാല്‍…

Read More

പലസ്തീൻ വിഷയത്തിൽ തന്നെ ആരും പഠിപ്പിക്കണ്ടെന്ന് ശശി തരൂർ

പലസ്തീനെ ചൊല്ലി തർക്കത്തിനുള്ള സമയമല്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. പലസ്തീൻ വിഷയത്തിൽ തന്നെ ആരും നിലപാട് പഠിപ്പിക്കേണ്ടെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. പലസ്തീൻ വിഷയത്തിൽ കോൺഗ്രസ്‌ നിലപാട് സോണിയ ഗാന്ധി വ്യക്തമാക്കിയതാണ്. കെപിസിസിയുടെ ജവഹർലാൽ നെഹ്റു അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവഹർലാൽ നെഹ്‌റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്നില്ലായിരുന്നെങ്കിൽ സോവിയറ്റ് യൂണിയൻ തകർന്നത് പോലെ ഇന്ത്യ തകരുമായിരുന്നുവെന്ന് മുതിർന്ന നേതാവ് എകെ ആന്റണി പറഞ്ഞു. ആരുടേയെങ്കിലും റാലിയിൽ പങ്കെടുക്കാൻ അപേക്ഷയുമായി നിൽക്കേണ്ട സാഹചര്യം കോൺഗ്രസിനില്ലെന്ന് പറഞ്ഞ…

Read More