
ശസ്ത്രക്രിയാപ്പിഴവ്: നീതിക്കുവേണ്ടി യുവതി കാത്തിരുന്നത് 20 വർഷം
ശസ്ത്രക്രിയയ്ക്കു ശേഷം ഉദരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തില്‍ ഒടുവിൽ യുവതിക്കു നീതി. 2004ൽ നടന്ന സംഭവത്തിൽ, 20 വര്‍ഷത്തിനു ശേഷമാണു യുവതിക്കു നഷ്ടപരിഹാരം ലഭിക്കുന്നത്. അഞ്ചു ലക്ഷം രൂപയാണു കോടതി നഷ്ടപരിഹാരം വിധിച്ചത്. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി യുവതിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഉത്തരവ്. അശ്രദ്ധമായി സര്‍ജറി നടത്തിയ ഡോക്ടര്‍മാര്‍ യുവതിക്ക് അന്‍പതിനായിരം രൂപയും നല്‍കണം. ബംഗളൂരു സ്വദേശിനി പത്മാവതിക്കാണു ദാരുണാനുഭവമുണ്ടായത്. 2004 സെപ്തംബര്‍ 29നാണ് അന്നു 32കാരിയായ പത്മാവതി ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കു വിധേയയായത്….