
അർജുനെ കണ്ടെത്താൻ ഒന്നിച്ച് കേരളം; അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി ഗണേഷ് കുമാറും
കര്‍ണാടകയിലെ അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താൻ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. ചീഫ് സെക്രട്ടറി ഡോ. വി.വേണുവിനാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. അര്‍ജുനെ കണ്ടെത്താൻ ഇടപെട്ടെന്നു ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ കര്‍ണാടകയിലെ ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ടെന്നും അർജുന്റെ കുടുംബം സമാധാനത്തോടെ ഇരിക്കണമെന്നും മന്ത്രി പറഞ്ഞു. കാസർകോട് കലക്ടറോടോ അദ്ദേഹത്തിന്റെ പ്രതിനിധികളോടോ കാര്യങ്ങള്‍ നേരിട്ട് അന്വേഷിക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു. കാസര്‍കോട്, കണ്ണൂര്‍ ആര്‍ടിഒമാരെ കര്‍ണാടകയിലെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. മണ്ണുമാറ്റി…