ബിജെപിക്കെതിരെ പാലക്കാട് പൊതുസ്വതന്ത്രനെ മത്സരിപ്പിച്ചാൽ സ്ഥാനാർത്ഥിയെ പിൻവലിക്കാം; പി വി അൻവർ

ബിജെപിക്കെതിരെ പാലക്കാട്ട് പൊതുസ്വതന്ത്രനെ തീരുമാനിച്ചാൽ സ്ഥാനാർത്ഥിയെ പിൻവലിക്കാമെന്ന് പി വി അൻവർ എംഎൽഎ. ബിജെപിക്കെതിരെ പാലക്കാട്ട് ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥി വരണം. യു ഡി എഫിനോടും എൽഡിഎഫനോടും ഇക്കാര്യം ആവശ്യപ്പെട്ടു. എൽഡിഎഫ് ചർച്ചക്കില്ലെന്ന് പറഞ്ഞു. യുഡിഎഫുമായി ചർച്ചകൾ നടക്കുകയാണ്. ചേലക്കരയിൽ മത്സരവുമായി മുന്നോട്ട് പോകുമെന്നും അൻവർ വ്യക്തമാക്കി. നാടകീയ നീക്കങ്ങൾക്കൊടുവിലാണ് പാലക്കാടും ചേലക്കരയും പി.വി അൻവർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ജീവകാരുണ്യ പ്രവർത്തകൻ മിൻഹാജ് പാലക്കാടും കോൺഗ്രസിൽ നിന്ന് പിണങ്ങി ഇറങ്ങിയ എൻ.കെ.സുധീർ ചേലക്കരയിലും മത്സരിക്കും. ചേലക്കരയിൽ സീറ്റ്…

Read More

ലോ​ക​ത്തെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ളവരുടെ രാജ്യത്ത് പോകാൻ ഇന്ത്യക്കാർക്ക് പാസ്പോർട്ട് വേണ്ട..!

നമ്മുടെ അയൽരാജ്യമായ ഭൂട്ടാനിൽ പോകാൻ ഇന്ത്യക്കാർ പാസ്പോർട്ട് ആവശ്യമില്ല. അതിമനോഹരമായ രാജ്യം തീർച്ചയായും കാണേണ്ടതാണ്. ജീവിതത്തിലൊരിക്കലെങ്കിലും പോകേണ്ട സ്ഥലമെന്നാണ് ഭൂട്ടാനെ സഞ്ചാരികൾ വിശേഷപ്പിക്കുന്നത്.  എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും പാ​സ്പോ​ർ​ട്ടി​ല്ലാ​തെ പോ​വാ​നാ​വി​ല്ല. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ചില രാ​ജ്യ​ങ്ങ​ളി​ൽ പാ​സ്പോ​ർ​ട്ടി​ല്ലാ​തെ സ​ഞ്ച​രി​ക്കാം. ന​മ്മു​ടെ അ​യ​ൽ രാ​ജ്യ​ങ്ങ​ളാ​യ ഭൂ​ട്ടാ​നി​ലും നേ​പ്പാ​ളി​ലും സ​ഞ്ച​രി​ക്കാൻ പാ​സ്പോ​ർ​ട്ട് ആ​വ​ശ്യ​മി​ല്ല. പാ​സ്പോ​ർ​ട്ടോ വീ​സ​യോ ഇ​ല്ലാ​തെ കൈയും വീ​ശി ഈ ​രാ​ജ്യ​ങ്ങ​ളി​ൽ ചെ​ന്ന് കാ​ഴ്ച​ക​ൾ കാ​ണാം. ഈ ​രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ക്കു​ള്ള രാ​ഷ്ട്രീ​യ, ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ൾ കാ​ര​ണ​മാ​ണ് പാ​സ്പോ​ർ​ട്ടി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​ൻ കഴിയുന്നത്. …

Read More

മോദിയുടെ മോസ്കോ സന്ദർശനം പ്രതിരോധ മേഖലയിൽ വലിയ നേട്ടങ്ങളുണ്ടാക്കില്ല; യുഎസ് മുൻ വിദേശകാര്യ സെക്രട്ടറി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യാ സന്ദർശനവുമായി ബന്ധപ്പെട്ട ആശങ്ക തള്ളി യുഎസ് മുൻ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ്. എല്ലാ അഞ്ചുമിനിറ്റിലും ഇന്ത്യയോട് വിശ്വാസ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടാനാകില്ലെന്ന് അവർ പറഞ്ഞു. ഇൻഡസ് എക്‌സിൽ (ഇന്ത്യ-യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിഫൻസ് ആക്‌സിലറേഷൻ ഇക്കോസിസ്റ്റം) സംസാരിക്കുകയായിരുന്നു ഇവർ. ഇന്ത്യ–യുഎസ് ബന്ധത്തെ എന്നെന്നും നിലനിൽക്കുന്ന ഒന്നായാണ് അവർ വിശേഷിപ്പിച്ചത്. വൈറ്റ് ഹൗസിലേക്ക് ആര് വന്നാലും ബന്ധത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനാകുമെന്നും അവർ കൂട്ടിച്ചേർത്തു. “രാജ്യങ്ങൾ, ഇന്ത്യ പറയുന്നതുപോലെ, തന്ത്രപരമായ സ്വയംഭരണം ആഗ്രഹിക്കുന്നു. അതിൽ…

Read More

ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ഇനി ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട

ഇന്ത്യ അടക്കം 35 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ അവസരം.ഒക്ടോബര്‍ ഒന്നുമുതല്‍ ആറു മാസ കാലയളവിലേക്കാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്. ഇന്ത്യയ്‌ക്ക് പുറമേ യുകെ, അമേരിക്ക, ജര്‍മനി, ചൈന, അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസ ഫ്രീ യാത്രയ്‌ക്കുള്ള സൗകര്യം ശ്രീലങ്ക ഒരുക്കിയത്. വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ നടപടിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതുവഴി സാധിക്കും. 2023ല്‍ ശ്രീലങ്ക സന്ദര്‍ശിച്ചവരില്‍ ഇന്ത്യക്കാര്‍ മുന്‍നിരയിലുണ്ട്. ശ്രീലങ്കയുടെ മൊത്തം വിദേശ വിനോദ സഞ്ചാരികളില്‍ 20 ശതമാനം പേരും ഇന്ത്യക്കാരാണ്….

Read More

‘ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണം’; ആർബിഐക്ക് കത്തയച്ച് പൊലീസ് മേധാവി

സൈബർ തട്ടിപ്പ് തടയാൻ ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ആർബിഐക്ക് കത്ത് നൽകി. പണം കൈമാറുന്നതിന്റെ പ്രധാന മാർഗം കറണ്ട് അക്കൗണ്ടുകളായിരിക്കെ, ഇത്തരം അക്കൗണ്ട് ഇടപാടിന് പരിധി നിശ്ചയിക്കണമെന്നാണ് ആവശ്യം. ഇന്ത്യയിലെ സർവ്വീസ് പ്രൊവൈഡർ മുഖേന അക്കൗണ്ടുകൾ കൈമാറ്റം ചെയ്യാനുള്ള സംവിധാനം കൊണ്ടുവരണമെന്നും ഡാർക് നെറ്റ് ഉപയോഗിച്ചുള്ള വിദേശ ഇടപാട് നിരോധിക്കണമെന്നും ആർബിഐക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.  വിവിധ  സൈബർ തട്ടിപ്പ് കേസുകളിലെ അന്വേഷണങ്ങളിൽ കണ്ടെത്തിയ വിവരങ്ങൾ ക്രോഡീകരിച്ചാണ് ഡിജിപി കത്ത്…

Read More

കേരളത്തിലെ വനംവകുപ്പ് പ്രൊഫഷണലാകണം: മേനക ഗാന്ധി

കേരളത്തിലെ വന്യമൃഗ ആക്രമണത്തിൽ വനം മന്ത്രിക്കെതിരെ മേനക ഗാന്ധി. വനം വകുപ്പ് പ്രൊഫഷണലാകണമെന്നും വിവരമുള്ളവർ മന്ത്രിപദവിയിൽ വേണമെന്നുമാണ് മേനക ഗാന്ധിയുടെ വിമർശനം. കേരളത്തിലെ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരും ഇടപെടുന്നില്ലെന്നും മേനക കുറ്റപ്പെടുത്തി. വനംവകുപ്പിൽ നിയോഗിക്കപ്പെടുന്നവർക്ക് ആവശ്യമായ പരിശീലനം കേരളത്തിൽ ലഭിക്കുന്നില്ല. അതുകൊണ്ടാണ് കിണറിൽ വീണ ആനയെ മയക്കിയ ശേഷം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. കൃത്യമായ പ്രവർത്തനങ്ങളിലൂടെ രക്ഷിക്കാവുന്ന മൃഗങ്ങൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ കേരളത്തിലുണ്ടാവുന്നതിൽ താൻ അസ്വസ്ഥയാണെന്നും അവർ പറഞ്ഞു. വനംവകുപ്പ് ജീവനക്കാർക്ക് പുനപരിശീലനം നൽകണം. ആനകൾക്കെതിരെ കേരളത്തിൽ…

Read More

പ്രിയ വർഗീസിന് എതിരായ ഹർജി; അടിയന്തരമായി കേൾക്കേണ്ട സാഹചര്യം ഇല്ലെന്ന് സുപ്രീം കോടതി

കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികകയിൽ പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി. ഈ ഹർജി അടിയന്തരമായി കേൾക്കേണ്ട അടിയന്തര സാഹചര്യം എന്താണെന്ന് ഹർജിക്കാരനായ ജോസഫ് സ്‌കറിയയുടെ അഭിഭാഷകനോട് സുപ്രീം കോടതി ആരാഞ്ഞു. പ്രിയ വർഗീസിന് എതിരെ യുജിസിയും ജോസഫ് സ്കറിയയും നൽകിയ ഹർജികൾ പരിഗണിക്കുന്നത് ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ്. ഈ ബെഞ്ചിന് മുമ്പാകെയാണ് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ജോസഫ് സ്‌കറിയയുടെ…

Read More

സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ട; വിവാദ ഉത്തരവിറക്കി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് വിവാദ ഉത്തരവിറക്കിയത്. സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവിൽ വിശദീകരിക്കുന്നു. കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും അതിനാൽ സുരക്ഷ ആവശ്യമില്ലെന്നുമാണ് ഉത്തരവ് പറയുന്നത്.  

Read More

പുരുഷന്‍ എന്ന് മുതുല്‍ ഗര്‍ഭം ധരിക്കുന്നോ അന്നേ അവര്‍ നമുക്കൊപ്പമാകൂ: നീന ഗുപ്ത

സ്ത്രീയും പുരുഷനും തുല്യരാണ് എന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് ബോളിവുഡ് താരം നീന ഗുപ്ത. ഉപയോഗമില്ലാത്ത ഫെമിനിസത്തിലും സ്ത്രീകളും പുരുഷന്മാരും തുല്യരാണ് എന്ന ചിന്തയിലും വിശ്വസിക്കേണ്ട ആവശ്യമില്ലെന്നും താരം അഭിപ്രായപ്പെട്ടു. താരത്തിന്റെ വാക്കുകൾ  ഉപയോഗമില്ലാത്ത ഫെമിനിസത്തിലും സ്ത്രീകളും പുരുഷന്മാരും തുല്യരാണ് എന്ന ചിന്തയിലും വിശ്വസിക്കേണ്ട ആവശ്യമില്ല. പകരം സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിലും നിങ്ങളുടെ ജോലിയിലും ശ്രദ്ധിക്കൂ. നിങ്ങള്‍ ഒരു വീട്ടമ്മയാണെങ്കില്‍. അതിനെ മോശമായി കാണരുത്. അതൊരു പ്രധാനപ്പെട്ട കടമയാണ്. ആത്മാഭിമാനം ഉയര്‍ത്തുകയാണ് വേണ്ടത്. നിങ്ങള്‍ സ്വയം ചെറുതാണെന്ന് ചിന്തിക്കരുത്….

Read More