നെടുമ്പാശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണി വ്യാജം; സന്ദേശമയച്ചയാൾക്കായി അന്വേഷണം തുടരുന്നു

കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് തെളിഞ്ഞു. ബംഗലൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ ബോംബുണ്ടെന്നായിരുന്നു അജ്ഞാത സന്ദേശം ലഭിച്ചത്. റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ച് വിളിച്ച് ബോംബ് സ്ക്വാഡ് പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. രാവിലെ 10.40 ന് ബംഗളരുവിലേക്ക് പറന്നുയരാനൊരുങ്ങിയ വിമാനമാണ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് തിരിച്ചു വിളിച്ച് പരിശോധിച്ചത്. യാത്രക്കാരെ പൂർണമായി ഇറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു

Read More

വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് രാജ്യം വിടാൻ ശ്രമം; ബുദ്ധ സന്യാസി പിടിയിൽ

വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് കൊച്ചിയിൽ നിന്ന് ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിച്ച ബുദ്ധ സന്യാസി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. ബംഗ്ലാദേശ് സ്വദേശിയായ അബൂർ ബർവയാണ് എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. ഒരു വർഷം മുമ്പ് അനധികൃതമായി കർണാടകയിലെത്തിയ ഇയാൾ അവിടെ ഒരു ആശ്രമത്തിൽ തങ്ങുകയായിരുന്നു. ഇവിടെ വച്ചാണ് കർണാടകയിലുള്ള അബൂർ ബോറോയ് എന്നയാളുടെ വിലാസത്തിൽ വ്യാജ പാസ്പോർട്ട് തരപ്പെടുത്തിയത്. എമിഗ്രേഷന്‍ അധികൃതർക്ക് സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പാസ്പോർട്ടാണെന്നത് വ്യക്തമായത്. അബൂർ ബർവയെ എമിഗ്രേഷൻ വിഭാഗം ജില്ലാ…

Read More